Connect with us

Kannur

സിറാജ് അക്ഷരദീപത്തിന് കണ്ണൂർ ജില്ലയിൽ തുടക്കമായി

സത്യം വളച്ചൊടിക്കുന്ന കാലത്ത് ശരിയുടെ നിലപാട് സ്വീകരിക്കുന്ന പത്രമാണ് സിറാജെന്ന് കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി ഷാജർ

Published

|

Last Updated

കണ്ണൂര്‍ | സിറാജ് ദിനപത്രം സ്‌കൂളുകളില്‍ നടപ്പാക്കുന്ന അക്ഷര ദീപം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മാട്ടൂല്‍ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌പി പി ഷാജര്‍ സ്കൂൾ ഹെഡ് ബോയ് നിഹാൽ അലി ഇബ്റാഹീമിന് പത്രം നൽകി നിർവഹിച്ചു. സത്യം വളച്ചൊടിക്കുന്ന കാലത്ത് ശരിയുടെ നിലപാട് സ്വീകരിക്കുന്ന പത്രമാണ് സിറാജെന്ന് പി പി ഷാജർ പറഞ്ഞു.

ചരിത്രം പോലും തിരുത്തിയെഴുതുന്ന കാലമാണിതെന്നും ശരിയേതെന്ന് തുറന്ന് കാണിക്കാന്‍ മാധ്യമങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. മാട്ടൂല്‍ മന്‍ശഅ് രക്ഷാധികാരി സയ്യിദ് ജുനൈദ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. പഴയങ്ങാടി എസ് ഐ. കെ സുഹൈല്‍ മുഖ്യാതിഥിയായി.സിറാജ് കണ്ണൂര്‍ ബ്യൂറോ ചീഫ് ടി കെ എ ഖാദര്‍ പദ്ധതി അവതരിപ്പിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് ‌ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പാനൂര്‍, പഴയങ്ങാടി എസ് ഐ അനില്‍, മന്‍ശഅ് മാട്ടൂല്‍ ജനറല്‍ മാനേജര്‍ മുഹ്‌യദ്ദീന്‍ സഖാഫി മുട്ടില്‍, സഫ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പൽ കെ പി സുബൈര്‍, സിറാജ് കണ്ണൂര്‍ യൂനിറ്റ് മാനേജര്‍ റഹനാസ് പി, മന്‍ശഅ് മാട്ടൂല്‍ ജനറല്‍ സെക്രട്ടറി പി അബ്ദുർറഹ്‌മാന്‍ ഹാജി, ഫിനാൻസ് സെക്രട്ടറി എ വി അബ്ദു ർറഹ്‌മാൻ ഹാജി, സയ്യിദ് ബിശ്റുൽ ഹാഫിസ് അൽ ബുഖാരി, കെ സുരേഷ്, അഡ്വ. ശഫീഖ് സഖാഫി, സിറാജ് പഴയങ്ങാടി റിപ്പോര്‍ട്ടര്‍ രാജേഷ് പഴയങ്ങാടി, ഫീൽഡ് ഓർഗനൈസർ അശ്‌റഫ് ചേലേരി, ഫോട്ടോഗ്രഫർ ഷമീർ ഊർപ്പള്ളി സംസാരിച്ചു.