Connect with us

Kerala

പിഎം ശ്രീ പദ്ധതിയില്‍ ഭാഗമാകേണ്ട; വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്ത് എഴുതി എ ഐ എസ് എഫ്

ആര്‍ എസ് എസിന്റെ വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീയെന്നും ചൂണ്ടിക്കാട്ടി

Published

|

Last Updated

തിരുവനന്തപുരം | പിഎം ശ്രീ പദ്ധതിയില്‍ ഭാഗമാകേണ്ടെന്നു കാണിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് തുറന്ന കത്ത് എഴുതി എ ഐ എസ് എഫ്. ആര്‍ എസ് എസിന്റെ വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീയെന്നും ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചു കടത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും കത്തില്‍ എഐഎസ്എഫ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈ കടത്താനാണ് കേന്ദ്ര നീക്കം. നേരത്തെ സി പി ഐ ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് സി പി ഐയുടെ വിദ്യാര്‍ഥി സംഘമായ എ ഐ എസ് എഫും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കേരളം കാലങ്ങളായി നേടിയെടുത്ത ഒരു വിദ്യാഭ്യാസ സംസ്‌ക്കാരമുണ്ട് അതില്‍ ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണ് പിഎം ശ്രീ പദ്ധതിയെന്നാണ് എ ഐ എസ് എഫിന്റെ വാദം.

 

Latest