Connect with us

Kerala

മണ്‍സൂണ്‍ സമയമാറ്റം അവസാനിച്ചു; ട്രെയിനുകള്‍ ഇനി സര്‍വീസ് നടത്തുക പഴയ സമയപ്പട്ടിക പ്രകാരം

എന്‍ ടി ഇ എസ്, ഹെല്‍പ്പ്ലൈനായ 139 സംവിധാനങ്ങള്‍ വഴി ട്രെയിനുകളുടെ സമയക്രമം അറിയാം.

Published

|

Last Updated

തിരുവനന്തപുരം | ട്രെയിന്‍ സര്‍വീസുകളുടെ മണ്‍സൂണ്‍ സമയമാറ്റം അവസാനിച്ചു. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ നാളെ (ഒക്ടോ: 21, ചൊവ്വ) മുതല്‍ മണ്‍സൂണിന് മുമ്പുള്ള ഷെഡ്യൂള്‍ പ്രകാരമാണ് സര്‍വീസ് നടത്തുക. എന്‍ ടി ഇ എസ്, ഹെല്‍പ്പ്ലൈനായ 139 സംവിധാനങ്ങള്‍ വഴി ട്രെയിനുകളുടെ സമയക്രമം അറിയാം.

ട്രെയിന്‍ സര്‍വീസുകളുടെ സമയക്രമം:
തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത് നിസാമുദ്ധീന്‍ രാജധാനി എക്സ്പ്രസ് (12431): രാത്രി 7.15ന് (സര്‍വീസ് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍).

തിരുവനന്തപുരം സെന്‍ട്രല്‍ വെരാവല്‍ പ്രതിവാര എക്സ്പ്രസ് (16334): പകല്‍ 3.45ന് (തിങ്കള്‍).

നാഗര്‍കോവില്‍ ജങ്ഷന്‍ ഗാന്ധിധാം ജങ്ഷന്‍ പ്രതിവാര എക്സ്പ്രസ് (16336): പകല്‍ 2.45ന് (വ്യാഴം).

എറണാകുളം ജങ്ഷന്‍ ഓഖ ദ്വൈവാര എക്സ്പ്രസ്: രാത്രി 8.25 (ബുധന്‍, വെള്ളി).

തിരുവനന്തപുരം നോര്‍ത്ത് ഭാവ്നഗര്‍ പ്രതിവാര എക്സ്പ്രസ് (19259): പകല്‍ 3.45ന് (വ്യാഴം).

തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത് നിസാമുദ്ധീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22653): പുലര്‍ച്ചെ 12.50 (ശനി).

എറണാകുളം ജങ്ഷന്‍ ഹസ്രത് നിസാമുദ്ധീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്: പുലര്‍ച്ചെ 5.15 (ബുധന്‍).

എറണാകുളം ജങ്ഷന്‍ അജ്മീര്‍ മരുസാഗര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12977): രാത്രി 8.25 (ഞായര്‍).

തിരുവനന്തപുരം നോര്‍ത്ത് ചണ്ഡീഗഡ് ജങ്ഷന്‍ കേരള സമ്പര്‍ക്ക്ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12217): രാവിലെ 9.10 (തിങ്കള്‍, ശനി).

എറണാകുളം ജങ്ഷന്‍ ഹസ്രത് നിസാമുദ്ധീന്‍ പ്രതിദിന മംഗള എക്സ്പ്രസ് (12617): പകല്‍ 1.25.

തിരുവനന്തപുരം നോര്‍ത്ത് യോഗ് നഗരി ഋഷികേശ് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22659): രാവിലെ 9.10. (വെള്ളി).

തിരുവനന്തപുരം നോര്‍ത്ത് അമൃത്സര്‍ ജങ്ഷന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12483): രാവിലെ 9.10 (ബുധന്‍).

തിരുവനന്തപുരം നോര്‍ത്ത് പോര്‍ബന്തര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (20909): പകല്‍ 11.15 (ഞായര്‍).

തിരുവനന്തപുരം നോര്‍ത്ത് ഇന്‍ഡോര്‍ ജങ്ഷന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (20931): പകല്‍ 11.15 (വെള്ളി).

എറണാകുളം ജങ്ഷന്‍ തുരന്തോ പ്രതിവാര എക്സ്പ്രസ് (12283): രാത്രി 11.25 (ചൊവ്വ).

തിരുവനന്തപുരം സെന്‍ട്രല്‍ ലോക്മാന്യ തിലക് ടെര്‍മിനസ് നേത്രാവതി എക്സ്പ്രസ് (16346): രാവിലെ 9.15.

തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത് നിസാമുദ്ധീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22633): പകല്‍ 2.40ന് (ബുധന്‍).

എറണാകുളം ജങ്ഷന്‍ പുണെ പ്രതിവാര എക്സ്പ്രസ് (11098): വൈകിട്ട് 6.50ന് (തിങ്കള്‍).