Kerala
കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ബി ജെ പി പ്രവര്‍ത്തകര്‍ പിറ്റേന്ന് കോണ്‍ഗ്രസ്സില്‍
തൃശൂര്‍ വരന്തപ്പിള്ളിയിലെ ബി ജെ പി പ്രവര്‍ത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് കുടുംബാംഗങ്ങളോടൊപ്പം പാര്‍ട്ടിയോട് വിട പറഞ്ഞത്.

തൃശൂര്‍ | സുരേഷ് ഗോപി എം പിയുടെ കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ബി ജെ പി പ്രവര്‍ത്തകര്‍ പിറ്റേദിവസം കോണ്‍ഗ്രസ്സില്‍ അംഗത്വമെടുത്തു. തൃശൂര്‍ വരന്തപ്പിള്ളിയിലെ ബി ജെ പി പ്രവര്‍ത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് കുടുംബാംഗങ്ങളോടൊപ്പം പാര്‍ട്ടിയോട് വിട പറഞ്ഞത്.
ഇക്കഴിഞ്ഞ 18ന് വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നടന്ന കല്ലുങ്ക് സംവാദത്തിലാണ് ഇവര്‍ പങ്കെടുത്തത്. സംവാദ പരിപാടിയില്‍ നാലുപേരും പൂര്‍ണസമയം ഉണ്ടായിരുന്നു. എന്നാല്‍, 19ന് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായുള്ള വിയോജിപ്പാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് ഇവര്‍ വ്യക്തമാക്കി.
---- facebook comment plugin here -----