Education
സമസ്ത സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ്; കുവൈത്തില്‍ പ്രിലിമിനറി പരീക്ഷ നടത്തി
ഐ സി എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റിയാണ് പരീക്ഷാ പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കുവൈത്ത് സിറ്റി | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരമുള്ള മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പിനു വേണ്ടിയുള്ള പ്രിലിമിനറി പരീക്ഷ കുവൈത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടന്നു. നേരത്തേ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പ് യോഗ്യതാ പരീക്ഷ എഴുതുന്നത്.
പ്രത്യേകം നിയോഗിക്കപ്പെട്ട ചീഫ് എക്സാമിനര്‍മാര്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ഐ സി എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റിയാണ് പരീക്ഷാ പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
2025 നവംബര്‍ 29 ന് നടക്കുന്ന ഫൈനല്‍ പരീക്ഷക്കും കുവൈത്തില്‍ സെന്ററുകള്‍ ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
---- facebook comment plugin here -----