Connect with us

National

എസ്‌ഐആര്‍: ജോലി സമയം കുറയ്ക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം; സുപ്രീംകോടതി

തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജീവനക്കാരെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി

Published

|

Last Updated

ന്യൂഡല്‍ഹി|എസ്‌ഐആര്‍ ജോലി സമയം കുറയ്ക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജീവനക്കാരെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ എസ്‌ഐആര്‍ ഹരജികളിലാണ് കോടതി നിര്‍ദേശം. തമിഴ്‌നാട് സര്‍ക്കാരിന് ഈ ബാധ്യതയില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ബിഎല്‍ഒമാരുടെ സമ്മര്‍ദ്ദം ശരിക്കും ആശങ്കാജനകമാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം ജോലിഭാരം കുറച്ചിട്ടുണ്ടെന്നും എവിടെയാണ് ഈ സമ്മര്‍ദ്ദം എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ടിവികെ അഭിപ്രായപ്പെട്ടു.

 

 

Latest