Connect with us

National

ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്‍; പിന്തുണയുമായി ശശി തരൂര്‍

'ബില്ലില്‍ തെറ്റൊന്നും കാണുന്നില്ല. 30 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് മന്ത്രി സ്ഥാനത്ത് തുടരാനാകുമോ എന്നും ഇത് സാമാന്യയുക്തിയല്ലേ.'

Published

|

Last Updated

ന്യൂഡല്‍ഹി | ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതിനിടെ വിരുദ്ധ നിലപാടുമായി ശശി തരൂര്‍ എം പി. ബില്ലിനെ അനുകൂലിച്ചു കൊണ്ട് തരൂര്‍ രംഗത്തെത്തി. ബില്ലില്‍ തെറ്റൊന്നും കാണുന്നില്ലെന്നും എന്നാല്‍, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ പറഞ്ഞു. 30 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് മന്ത്രി സ്ഥാനത്ത് തുടരാനാകുമോ എന്നും ഇത് സാമാന്യയുക്തിയല്ലേ എന്നുമുള്ള ചോദ്യമാണ് തരൂര്‍ ഉന്നയിച്ചത്.

അടുത്തിടെയായി പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ നടത്തിയ തരൂര്‍ വീണ്ടും പാര്‍ട്ടി വിരുദ്ധ പ്രതികരണം നടത്തിയത് കോണ്‍ഗ്രസ്സിന് പുതിയ തലവേദനയായിരിക്കുകയാണ്.

ഒരുമാസത്തിലധികം കസ്റ്റഡിയില്‍ ജയിലില്‍ കഴിഞ്ഞാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനംനഷ്ടമാകുമെന്ന ബില്ലാണ് ഇന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ബാധകമാകുന്ന ബില്ലാണിത്. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ബില്ലിനെ ചൊല്ലി ഇന്നലെയും ഇന്നുമായി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം കൈയാങ്കളിയില്‍ വരെ എത്തിയിരുന്നു.

 

Latest