Kozhikode
ശരീഅ സെമിനാര്‍ ബുധനാഴ്ച
മര്‍കസ് ഗാര്‍ഡന്‍ സീനിയര്‍ ഫാക്കല്‍റ്റിയും സമസ്ത അരീക്കോട് മേഖല സെക്രട്ടറിയുമായ മുഹ്‌യിദ്ദീന്‍ സഖാഫി കാവനൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പൂനൂര്‍ | മര്‍കസ് ഗാര്‍ഡന്‍ ഉര്‍സെ അജ്മീരിന്റെ ഭാഗമായി നടത്തുന്ന ശരീഅ സെമിനാര്‍ ബുധനാഴ്ച (31-01-2024) ഉച്ചക്ക് രണ്ടിന് ആരംഭിക്കും. സംഗമത്തില്‍ സമസ്ത താമരശ്ശേരി താലൂക്ക് പ്രസിഡന്റ് ബീരാന്‍ കുട്ടി ഫൈസി ഏകരൂല്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. മര്‍കസ് ഗാര്‍ഡന്‍ സീനിയര്‍ ഫാക്കല്‍റ്റിയും സമസ്ത അരീക്കോട് മേഖല സെക്രട്ടറിയുമായ മുഹ്‌യിദ്ദീന്‍ സഖാഫി കാവനൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ‘സൂഫി കലാ- സംഗീതങ്ങളുടെ ആസ്വാദന സൗന്ദര്യം: സാധ്യതയും പരിമിതിയും’ എന്ന വിഷയത്തില്‍ ജാമിഅ മര്‍കസ് മുദരിസ് മുഹ്യിദ്ദീന്‍ സഅദി കാമില്‍ സഖാഫി കൊട്ടുക്കര വിഷയാവതരണം നടത്തും.
സെമിനാറില്‍ മര്‍കസുല്‍ ഹിദായ കൊട്ടമുടി മുദരിസായ ശിഹാബ് നൂറാനി കൊടക് (വര്‍ത്തമാന സമാഅ്: രീതികള്‍, പ്രയോഗങ്ങള്‍), താത്തൂര്‍ ജുമുഅ മസ്ജിദ് മുദരിസ് അര്‍ഷാദ് നൂറാനി കൂത്തുപറമ്പ് (സമാഇന്റെ കര്‍മ ശാസ്ത്രം), ജാമിഅ മര്‍കസ് മുദരിസ് റാസി നൂറാനി തിരൂരങ്ങാടി (ഗാനം: ഇനങ്ങളും ശൈലികളും), ഇമാം റബ്ബാനി കാന്തപുരം മുദരിസ് മുതവക്കില്‍ നൂറാനി പടിക്കല്‍ (തസ്വവ്വുഫിലെ കലാ-സംഗീതങ്ങള്‍), ബൈതുല്‍ ഇസ്സ നരിക്കുനി മുദരിസ് യാസീന്‍ സിദ്ദീഖ് നൂറാനി അരീക്കോട് (തസവ്വുഫും സമാഉം: ബന്ധങ്ങളുടെ പാരസ്പര്യം), മസ്ജിദുല്‍ ഫത്ഹ് കൊണ്ടോട്ടി മുദരിസ് നാഫിഅ് നൂറാനി വെളിമണ്ണ (സമാഇന്റെ ഉത്ഭവവും വികാസ ഘട്ടങ്ങളും) തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ജനുവരി 30, 31 ഫെബ്രുവരി 1, 2 തിയ്യതികളില്‍ നടക്കുന്ന ഉര്‍സെ അജ്മീര്‍ സാംസ്‌കാരിക ആത്മീയ സംഗമങ്ങളുടെ വേദിയാകും. ഫെബ്രുവരി ഒന്ന് വ്യാഴാഴ്ച്ച വൈകിട്ട് നടക്കുന്ന പാനല്‍ ഡിസ്‌കഷന് ഡോ. ഹുസൈന്‍ രണ്ടത്താണി നേതൃത്വം നല്‍കും.
പരിപാടിയുടെ മുന്നോടിയായി 80 ഗ്രാമങ്ങളിലൂടെ കടന്നുപോയ ആവാസെ ഗരീബ് ഗ്രാമ സഞ്ചാരം,1,300 കുടുംബങ്ങള്‍ സംബന്ധിച്ച ഫാമിലി മീറ്റ്, മഹല്ല് പ്രതിനിധികള്‍ ഒത്തുചേര്‍ന്ന മഹല്ല് ശൗഖ, ആയിരങ്ങള്‍ പങ്കെടുത്ത ഗ്ലോബല്‍ അജ്മീര്‍ മൗലിദ് എന്നിവ സംഘടിപ്പിച്ചു.




