Kozhikode
ശക്തി തീയറ്റേഴ്‌സ് ആന്‍ഡ് ലൈബ്രറി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
അനുഭൂതികള്‍ മാത്രം ഉണ്ടാക്കുന്ന എഴുത്താണ് മികച്ചത് എന്ന് വാഴ്ത്തപ്പെടുന്നകാലത്ത് അജ്മുടി തീക്ഷ്ണമായ മനുഷ്യപക്ഷ രാഷ്ട്രീയം സംസാരിക്കുന്നതായി മണിശങ്കര്‍ പറഞ്ഞു

കൊയിലാണ്ടി | കുറുവങ്ങാട് ശക്തി തീയറ്റേഴ്‌സ് ആന്‍ഡ് ശക്തി ലൈബ്രറി വായനാ പക്ഷാചരണത്തിന്റെ ഭാഗമായി എം ബിജുശങ്കറിന്റെ അജ്മുടി നോവലിനെ അധികരിച്ച് പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.
ജ്ഞാനേശ്വരി എഡിറ്ററും പ്രസാധകനുമായ മണിശങ്കര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ നിരൂപകന്‍ കെ അശോകന്‍ മാസ്റ്റര്‍ അവതരണം നടത്തി. നോവലിസ്റ്റും സഞ്ചാരിയുമായ മനു റഹ്മാന്‍, സി എം രാജേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അനുഭൂതികള്‍ മാത്രം ഉണ്ടാക്കുന്ന എഴുത്താണ് മികച്ചത് എന്ന് വാഴ്ത്തപ്പെടുന്നകാലത്ത് അജ്മുടി തീക്ഷ്ണമായ മനുഷ്യപക്ഷ രാഷ്ട്രീയം സംസാരിക്കുന്നതായി മണിശങ്കര്‍ പറഞ്ഞു. നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയത്തെ അതേ ശക്തിയിലും കരുത്തിലും ബിംബവല്‍ക്കിരിക്കാന്‍ കഴിയുന്ന സവിശേഷമായ ഭാഷയാണ് നോവലില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് മണിശങ്കര്‍ പറഞ്ഞു.
ശക്തമായ വിമര്‍ശനങ്ങളുമായി അശോകന്‍ മാസ്റ്റര്‍ ഓരോ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ഇഴകീറി പരിശോധിച്ചു.വനോവലിനെ സമഗ്രമായ മനശ്ശാസ്ത്ര വിശകലനത്തിന് അദ്ദേഹം വിധേയമാക്കി. ഓരോ നിര്‍ണായക മുഹൂര്‍ത്തതിലും നോവല്‍ സംസാരിക്കുന്ന ഭാഷ അതിമനോഹരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില കഥാപാത്രങ്ങള്‍ക്ക് അനന്തമായ സാധ്യതയുണ്ടായിരുന്നുവെന്നും അത് പ്രയോജനപ്പെടുത്തിയില്ലെന്നു വായനക്കാരന് തോന്നുമെന്നും മനു റഹ്മാന്‍ പറഞ്ഞു.വായന അനുഭൂതിക്കപ്പുറം അറിവും പകരുന്ന അപൂര്‍വ അനുഭവമാണ് അജ്മുടി നല്‍കുന്നതെന്നു വായനക്കാരനായ സി എം രാജേഷ് ചൂണ്ടിക്കാട്ടി. പ്രജേഷ് മാസ്റ്റര്‍, സി കെ കൃഷ്ണന്‍ സംസാരിച്ചു. കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ സുരേന്ദ്രന്‍ സ്വാഗതവും വിജയന്‍ കനാത്ത് നന്ദിയും പറഞ്ഞു.