Connect with us

National

പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തു; വെളിപ്പെടുത്തലുമായി ഖുശ്ബു സുന്ദര്‍

എട്ടാം വയസ്സില്‍ തന്നെ സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങി.

Published

|

Last Updated

ചെന്നൈ| സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന ഗുരുതര വെളിപ്പെടുത്തലുമായി നടിയു ബി.ജെ.പി നേതാവും ദേശീയ വനിത കമ്മീഷന്‍ അംഗവുമായ ഖുശ്ബു സുന്ദര്‍. എട്ടാം വയസ്സില്‍ തന്നെ സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയെന്ന് മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തിനിടെയാണ് ഖുശ്ബു പറഞ്ഞത്.

ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്നത് തന്റെ അവകാശമാണെന്ന് കരുതിയ ഒരാളായിരുന്നു തന്റെ പിതാവെന്ന് ഖുശ്ബു പറഞ്ഞു. ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ പീഡിപ്പിക്കപ്പെടുമ്പോള്‍ അവരുടെ ജീവിതത്തിലാണ് മുറിവേല്‍ക്കുന്നത്. ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് എന്റെ അമ്മ കടന്നു പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവിനെ ദൈവതുല്യമായി കണക്കാക്കുന്ന ഒരു ചുറ്റുപാടില്‍ അമ്മയെ കണ്ടതിനാല്‍ അമ്മ എന്നെ വിശ്വസിക്കില്ല എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നെന്ന് ഖുശ്ബു പറഞ്ഞു. എന്നാല്‍ 15 വയസ്സായപ്പോള്‍ എല്ലാം സഹിച്ചത് മതിയെന്ന് ഞാന്‍ കരുതി. പിതാവിനെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായി. 16 വയസ്സ് ആകുന്നതിനുമുമ്പ് അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു.

നടിയും രാഷ്ട്രീയക്കാരിയും ആയ ഖുശ്ബു സുന്ദര്‍ അഭിനയത്തിലും രാഷ്ട്രീയ ജീവിതത്തിലും വളരെ സജീവമാണ്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുള്ള ശക്തമായ അഭിപ്രായങ്ങളും പ്രസ്താവനകളും കൊണ്ട് എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയ താരം അടുത്തിടെയാണ് ദേശീയ വനിതാ കമ്മീഷനില്‍ അംഗമായി ചുമതലയേറ്റത്.

 

 

 

 

---- facebook comment plugin here -----