Connect with us

sexual assault

എഴുത്തുകാരിക്ക് നേരെ ലൈംഗിക അധിക്ഷേപം: ട്രംപ് കുറ്റക്കാരന്‍; പിഴ വിധിച്ചു

നഷ്ടപരിഹാരമായി ട്രംപ് 50 ലക്ഷം ഡോളര്‍ എഴുത്തുകാരിക്ക് നല്‍കാനും കോടതി വിധിച്ചു.

Published

|

Last Updated

ന്യൂയോര്‍ക്ക് | എഴുത്തുകാരി ഇ ജീന്‍ കരോളിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തൊണ്ണൂറുകളില്‍ ന്യൂയോര്‍ക്കിലെ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോറിലായിരുന്നു സംഭവം. അതേസമയം, എഴുത്തുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റം ട്രംപിനെതിരെയില്ലെന്നും കോടതി കണ്ടെത്തി.

എഴുത്തുകാരിയുടെ ആരോപണങ്ങളെല്ലാം വ്യാജവും നുണയുമാണെന്ന് പറഞ്ഞതിനുള്ള മാനനഷ്ട കേസിലും ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക അധിക്ഷേപ കേസില്‍ ട്രംപ് നിയമപരമായി ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തുന്നത് ഇതാദ്യമായാണ്. നഷ്ടപരിഹാരമായി ട്രംപ് 50 ലക്ഷം ഡോളര്‍ എഴുത്തുകാരിക്ക് നല്‍കാനും കോടതി വിധിച്ചു.

ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന മാൻഹാട്ടൻ ജൂറി മൂന്നില്‍ താഴെ മണിക്കൂര്‍ കൊണ്ടാണ് തീരുമാനത്തിലെത്തിയത്. ലോകം അവസാനം സത്യം മനസ്സിലാക്കിയെന്ന് 79കാരിയായ കാരോള്‍ വിധിക്ക് ശേഷം പ്രതികരിച്ചു. അപ്പീല്‍ പോകുമെന്ന് ട്രംപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

Latest