National
യു പിയിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് നേരെ ലൈംഗികാക്രമണം: പ്രതി 15കാരൻ പിടിയിൽ
അയൽവീട്ടിലെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

മീററ്റ് | ഉത്തർ പ്രദേശിൽ 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നേരെ ലൈംഗികാക്രമണം. സംഭവത്തിൽ അയൽവാസിയായ 15കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ബാഗ്പാതിലാണ് സംഭവം. അയൽവാസിയായ 15കാരൻ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
15കാരന്റെ വീടിനരികിലാണ് കുഞ്ഞിൻ്റെ വീട്. വ്യാഴാഴ്ച് 15കാരന്‍ കുഞ്ഞിനെ വീട്ടിലേക്ക് എടുത്തുകൊണ്ട് പോയി. സാധാരണ നിലയിൽ അയല്‍വാസി കുഞ്ഞിനെ എടുത്തുകൊണ്ട് പോകാറുണ്ടായിരുന്നു. ഇതിനാൽ വീട്ടുകാര്‍ക്ക് അസ്വാഭാവികത ഉണ്ടായിരുന്നില്ല. എന്നാല്‍ അല്‍പ സമയത്തിന് ശേഷം കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് എത്തിയ വീട്ടുകാര്‍ 15കാരന്‍ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് കാണുകയായിരുന്നു.
കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തരണം ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയിലാണ് കുഞ്ഞ് ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം കണ്ടെത്തിയത്.
പിടിയിലായ 15കാരന്‍ ഇതിന് മുന്‍പും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. 15കാരനെ പിടികൂടി ജുവനൈല്‍ ഹോമിലെത്തിച്ചു.