Connect with us

Ongoing News

ടെന്നീസ് മതിയാക്കാനൊരുങ്ങി സെറീന; യു എസ് ഓപ്പണിനു ശേഷം വിരമിക്കും

ടെന്നീസ് ജീവിതത്തില്‍ 73 സിംഗിള്‍സ് കിരീടവും 23 ഡബിള്‍സ് കിരീടവും സെറീന നേടിയിട്ടുണ്ട്. 24 ഗ്രാന്‍ഡ് സ്ലാം ജേത്രിയെന്ന മാര്‍ഗരറ്റ് കോര്‍ട്‌സിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഒരു കിരീടം മാത്രം അകലെയാണ് 23 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ സെറീന.

Published

|

Last Updated

വാഷിങ്ടണ്‍ | സെറീന വില്യംസ് ടെന്നീസ് മതിയാക്കുന്നു. യു എസ് ഓപ്പണിനു ശേഷം വിരമിക്കാനാണ് ടെന്നീസ് ലെജന്‍ഡിന്റെ തീരുമാനം. ആഗസ്റ്റ് അവസാനമാണ് യു എസ് ഓപ്പണ്‍ ടൂര്‍ണമെന്റ് നടക്കുന്നത്. വോഗ് മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് വിരമിക്കലിന്റെ സൂചനകള്‍ സെറീന നല്‍കിയത്. ‘വിരമിക്കല്‍’ എന്ന പദം ഇഷ്ടപ്പെടുന്നില്ലെന്നും എന്റെ തീരുമാനത്തെ ‘പരിണാമം’ എന്ന് വിശേഷിപ്പിക്കാനാണ് താത്പര്യമെന്നും സെറീന ലേഖനത്തില്‍ പറഞ്ഞു. ഞാന്‍ ടെന്നീസില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുകയാണ്; എന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള മറ്റ് ചില കാര്യങ്ങളിലേക്ക്. ന്യൂയോര്‍ക്കില്‍ ഞാന്‍ വിജയിയാകുമോയെന്ന് അറിയില്ല. എന്നാല്‍, അതിന് ശ്രമിക്കും.’ -സെറീന പ്രതികരിച്ചു.

തന്റെ ടെന്നീസ് ജീവിതത്തില്‍ 73 സിംഗിള്‍സ് കിരീടവും 23 ഡബിള്‍സ് കിരീടവും സെറീന നേടിയിട്ടുണ്ട്. 24 ഗ്രാന്‍ഡ് സ്ലാം ജേത്രിയെന്ന മാര്‍ഗരറ്റ് കോര്‍ട്‌സിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഒരു കിരീടം മാത്രം അകലെയാണ് 23 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ സെറീന. ആ റെക്കോര്‍ഡ് വേണ്ടെന്ന് താന്‍ പറഞ്ഞാല്‍ അത് കളവാകുമെന്ന് സെറീന പറഞ്ഞു. ആത്മീയ ലക്ഷ്യങ്ങളിലും മാതൃത്വത്തിലും ശ്രദ്ധ ചെലുത്താനാണ് ഇനിയങ്ങോട്ട് ഉദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കി.

Latest