Connect with us

Kerala

സ്കൂളിലെ സ്ഫോടനം: ഗൗരവത്തിൽ അന്വേഷിക്കാത്തത് ബി ജെ പി-സി പി എം അന്തർധാരമൂലമെന്ന് പി കെ ഫിറോസ്

യൂത്ത് ലീഗ് പാലക്കാട്ട് ജാഗ്രതാ സദസ്സ് നടത്തി

Published

|

Last Updated

പാലക്കാട് | പാലക്കാട് മൂത്താൻത്തറയിലെ ആർ എസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളിലെ ബോംബ് സ്ഫോടനം പോലീസ് ഗൗരവത്തിൽ അന്വേഷിക്കാതിരിക്കാൻ കാരണം ബി ജെ പി-സി പി എം അന്തർധാരയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്.

ബോംബ് സ്ഫോടനം സംബന്ധിച്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പാലക്കാട്ട് സംഘടിപ്പിച്ച ജാഗ്രതാ സദസ്സിൽ സംസാരിക്കുകയായിരുന്നു ഫിറോസ്. സന്ദീപ് വാര്യറും  പ്രസംഗിച്ചു.

Latest