Connect with us

National

ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ചു; 15 ഓളം പേര്‍ മരിച്ചു

കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം

Published

|

Last Updated

ഹൈദരാബാദ്  | ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വന്‍ ദുരന്തം. 15 ഓളം പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. 42 പേരാണ് ബസിലുണ്ടായിരുന്നത്. കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. തീപ്പിടിക്കും മുന്‍പ് ബസ് ഒരു മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ്സാണ്‌ കത്തിയത്

തീ പടര്‍ന്നതോടെ ചില യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.അപകടമറിഞ്ഞെത്തിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പരുക്കേറ്റവരെ കര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്നതടക്കം പരിശോധിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

 

Latest