Connect with us

Kerala

സിപിഎം നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാര്‍ട്ടി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പങ്കജാക്ഷന്‍ ആണ് മരിച്ചത്.

Published

|

Last Updated

കൊച്ചി|സിപിഎം നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ട്ടി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പങ്കജാക്ഷന്‍ ആണ് മരിച്ചത്. ഉദയംപേരൂര്‍ നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫീസിലായിരുന്നു സംഭവം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പങ്കജാക്ഷന്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം പങ്കജാക്ഷന് പാര്‍ട്ടിയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും വ്യക്തിപരമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും  സിപിഎം ഏരിയ നേതൃത്വം പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest