jamia madeenathunnoor
സർഗ രാവുകൾക്ക് തുടക്കം; റൊന്റിവ്യൂ'23 പതാക ഉയർന്നു
മദീനതുന്നൂറിന്റെ കേരളത്തിലെ 20 കാമ്പസുകളിലെ ആയിരത്തിലധികം വിദ്യാർഥികൾ സർഗരാവുകളെ ധന്യമാക്കും.
പൂനൂർ | ജാമിഅ മദീനതുന്നൂർ കാമ്പസുകളുടെ ലൈഫ് ഫെസ്റ്റിവലായ റൊന്റിവ്യൂ’23 ന് സയ്യിദ് ആറ്റക്കോയ തങ്ങൾ പതാക ഉയർത്തിയോടെ പ്രൗഢ പ്രാരംഭമായി. അലി അഹ്സനി എടക്കര അധ്യക്ഷത വഹിച്ചു. ജാമിഅ മദീനതുന്നൂറിന്റെ കേരളത്തിലെ 20 കാമ്പസുകളിലെ ആയിരത്തിലധികം വിദ്യാർഥികൾ സർഗരാവുകളെ ധന്യമാക്കും.
175 മത്സരയിനങ്ങളിൽ നടക്കുന്ന ഇന്റർകാമ്പസ് കലാപോരാട്ടത്തിന്റെ ആവേശത്തിലാണ് വിദ്യാർഥികൾ. മുഹ്‌യിദ്ദീൻ സഖാഫി തളീക്കര, മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ, ആസഫ് നൂറാനി, മാജിദ് സഖാഫി, മുഹമ്മദ് ഹാജി സംബന്ധിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ ബാസിത് ഹംസ ഓപ്പണിംഗ് സലൂട്ടും മർകസ് ഗാർഡൻ കാമ്പസ് ഇൻചാർജ് അബുബകർ നൂറാനി ക്ലോസിംഗ് നോട്ടും നടത്തി.
ഇന്ന് രാത്രി നടക്കുന്ന ഓപ്പണിംഗ് സെറിമണിയിൽ സീനിയർ ഫാക്കൽറ്റി ഹുസൈൻ ഫൈസി കൊടുവള്ളി പ്രാർഥന നിർവഹിക്കും. അഖീദ ഡിപ്പാർട്ട്മെന്റ് എച്ച് ഒ ഡി മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. ഡീൻ ഓഫ് ഫാക്കൽറ്റി ആൻഡ് മാനേജ്മെന്റ് അഫേഴ്സ് ഇർഷാദ് നൂറാനി ഉള്ളണം ഓപ്പണിംഗ് ടോക്ക് നടത്തും. ശേഷം സീനിയർ, ജൂനിയർ വിഭാഗങ്ങളുടെ മത്സരങ്ങൾ ആരംഭിക്കും.
---- facebook comment plugin here -----