International
സനെ തകൈച്ചി ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു
ജപ്പാന്റെ മുന്‍ ആഭ്യന്തര- സാമ്പത്തിക സുരക്ഷാമന്ത്രിയാണ് സനെ തകൈച്ചി

ടോക്യോ| സനെ തകൈച്ചി ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാന്റെ മുന്‍ ആഭ്യന്തര- സാമ്പത്തിക സുരക്ഷാമന്ത്രിയാണ് സനെ തകൈച്ചി(64). ഒക്ടോബര്‍ മൂന്നിന് ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയായി സനെ തകൈച്ചി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തകൈച്ചിയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി), ചൈനയോടുള്ള കടുത്ത നിലപാടും കുടിയേറ്റ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്ന വലതുപക്ഷ നിപ്പോണ്‍ ഇഷിനുമായി (ജപ്പാന്‍ ഇന്നൊവേഷന്‍ പാര്‍ട്ടി) ചേര്‍ന്നതായി തിങ്കളാഴ്ച ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ സനെ തകൈച്ചി 237 വോട്ടുകള്‍ നേടിയതോടെ 465 സീറ്റുകളുള്ള ലോവര്‍ ഹൗസില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ആവശ്യകത ഇല്ലാതായി. പാര്‍ലമെന്ററി സീറ്റുകളുടെ കുറവ്, സൗജന്യ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം, ഭക്ഷ്യ ഉപഭോഗ നികുതിയില്‍ രണ്ട് വര്‍ഷത്തെ താല്‍ക്കാലിക വിരാമം തുടങ്ങിയ ജെഐപി (ജപ്പാന്‍ ഇന്നൊവേഷന്‍ പാര്‍ട്ടി) നയങ്ങളെ പിന്തുണയ്ക്കാന്‍ തകൈച്ചി സമ്മതിച്ചു. ജപ്പാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കുന്നതിനും ഭാവി തലമുറകള്‍ക്ക് ഉത്തരവാദിത്വമുള്ള ഒരു രാജ്യമായി ജപ്പാനെ പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള ശ്രമങ്ങളില്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് സനെ തകൈച്ചി പറഞ്ഞു.