Connect with us

Kerala

തിരുവനന്തപുരത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു

ഇതോടെ സംസ്ഥാനത്ത് എട്ടു പേരാണ് ഈ മാസം മാത്രംഅമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്   മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിനി ഹബ്സ ബീവിയാണ് മരിച്ചത്. 78 വയസ്സായിരുന്നു

തലസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണമാണിത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഹബ്സ ബീവി. പനി ബാധിച്ച് ഇവര്‍ രണ്ടാഴ്ച മുമ്പ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.എന്നാല്‍ പനി കുറയാതിരുന്നതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

ഇന്നലെ തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിനിയായ 18 കാരി മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് എട്ടു പേരാണ് ഈ മാസം മാത്രംഅമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്   മരിച്ചത്. 47 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്

 

Latest