Connect with us

National

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ അളവ് കൊവിഡ് ആന്റിബോഡി: സൗമ്യ സ്വാമിനാഥന്‍

കുട്ടികള്‍ക്ക് വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും. അതുകൊണ്ടാണ് സ്‌കൂളില്‍ നിന്ന് കുട്ടികള്‍ക്ക് വൈറസ് ബാധയേല്‍ക്കാന്‍ സാധ്യത കുറവാണെന്ന് യുണിസെഫും ലോകാരോഗ്യ സംഘടനയും പറയുന്നത്

Published

|

Last Updated

ചെന്നൈ| മുതിര്‍ന്നവരില്‍ കാണപ്പെടുന്ന കൊവിഡ് ആന്റിബോഡിയുടെ അതേ അളവാണ് കുട്ടികളിലും കാണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍. ചെന്നൈയില്‍ എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് വൈറസ് ബാധിക്കരുതെന്ന് കരുതിയാണ് സ്‌കൂള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. അതേസമയം കുടുംബത്തോടൊപ്പം കുട്ടികള്‍ മാളുകള്‍ സന്ദര്‍ശിക്കുകയും മറ്റും ചെയ്യുന്നു.

കുട്ടികള്‍ക്ക് വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും. അതുകൊണ്ടാണ് സ്‌കൂളില്‍ നിന്ന് കുട്ടികള്‍ക്ക് വൈറസ് ബാധയേല്‍ക്കാന്‍ സാധ്യത കുറവാണെന്ന് യുണിസെഫും ലോകാരോഗ്യ സംഘടനയും പറയുന്നതെന്ന് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കാത്തതിനാല്‍ കുട്ടികളുടെ പഠനശേഷി കുറഞ്ഞിട്ടുണ്ട്. എല്ലാവരും രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിക്കുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്നും അവര്‍ വ്യക്തമാക്കി.

Latest