Connect with us

Kerala

ശബരിമല സ്വര്‍ണപ്പാളി വിവാദം; കോണ്‍ഗ്രസ് വേദിയില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് ജി സുധാകരന്‍

കെ പി സി സി സാംസ്‌കാര സാഹിതി വേദിയില്‍ 'സംസ്‌കാരവും രാഷ്ട്രീയവും ഇന്ന് നാളെ' എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് സുധാകരന്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്

Published

|

Last Updated

ആലപ്പുഴ | കേരളം വിവിധ മേഖലയില്‍ നമ്പര്‍ വണ്‍ ആണെന്നതിനെ കെ പി സി സി വേദിയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന സി പി എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍.

നമ്മള്‍ നമ്പര്‍ വണ്‍ ആണെന്ന് എല്ലാവരും മത്സരിച്ച് പറയുകയാണെന്നും ഇതിനിടെ സ്വര്‍ണപ്പാളി മോഷണം അടക്കമുള്ള പല വൃത്തികെടുകളിലും നമ്മള്‍ ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. കെ പിസിസി സാംസ്‌കാര സാഹിതി വേദിയില്‍ ‘സംസ്‌കാരവും രാഷ്ട്രീയവും ഇന്ന് നാളെ’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് സുധാകരന്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം നടത്തിയത്.

നമ്പര്‍ വണ്ണാണ് എന്ന് പറയുന്നതില്‍ സൂക്ഷ്മത വേണം എന്നാണ് കെ പി സി സി വേദിയില്‍ സംസാരിച്ച സുധാകരന്‍ പറഞ്ഞത്. എല്ലാവരും ആവര്‍ത്തിച്ച് നമ്മള്‍ നമ്പര്‍ വണ്‍ ആണെന്ന് പറയുകയാണ്. ചില കാര്യങ്ങളില്‍ നമ്പര്‍ വണ്‍ ആണെന്നത് ശരിയാണ്. എന്നാല്‍ എല്ലാ കാര്യങ്ങളിലും നമ്പര്‍ വണ്‍ ആയാല്‍ എല്ലാം പൂര്‍ണമായി എന്നാണ്.

എല്ലാകാര്യങ്ങളിലും പൂര്‍ണമായാല്‍ പിന്നെ മുന്നോട്ട് പോകേണ്ടതില്ലല്ലോ എന്നും സുധാകരന്‍ പറഞ്ഞു. ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നതായിരുന്നു ജി സുധാകരന്റെ പരാമര്‍ശം.

Latest