Kerala
ശബരിമല സ്വര്‍ണപ്പാളി വിവാദം ഇന്നും നിയമസഭയില്‍; ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം
.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നു മന്ത്രി പി രാജീവ്

തിരുവനന്തപുരം | ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ഇന്നും നിയമസഭ പ്രക്ഷുബ്ധമായി. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. വിഷയത്തിലെ ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നും സഭയില്‍ ആവര്‍ത്തിച്ചു.ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണ്. സ്വര്‍ണം പൂശിയ യഥാര്‍ത്ഥ ദ്വാരപാലക ശില്പം ഉയര്‍ന്ന നിരക്കില്‍ വില്‍പ്പന നടത്തിയെന്നാണ് കോടതി പറഞ്ഞത്. ലക്ഷക്കണക്കിന് വിശ്വാസികളെയാണ് വഞ്ചിച്ചിരിക്കുന്നത്. അതുകൊണ്ട് ഗൗരവതരമായ ആവശ്യം മുന്നോട്ടുവെക്കുന്നുവെന്നും ദേവസ്വം മന്ത്രി രാജിവെക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെ
അതേസമയം, ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്ന് എന്ന് മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഉന്നത നീതിപീഠത്തില്‍ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടിട്ട് കുറേക്കാലമായെന്ന് മന്ത്രി എം ബി രാജേഷ് കുറ്റപ്പെടുത്തി. തുടര്‍ച്ചയായ തിരിച്ചടികളാണ് കാരണം. കോടതിയെ ഭയമാണ് നിയമസഭയെ ഭയമാണ് ചര്‍ച്ചയെ ഭയമാണ്. ഭീരുത്വം ആവര്‍ത്തിക്കപ്പെടുന്നുവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചോദ്യോത്തരവേള നടത്തപ്പെടുത്തുന്നത് ശരിയല്ലെന്ന് കെഎം സച്ചിന്‍ ദേവ് എംഎല്‍എയും പറഞ്ഞു
പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നില്‍ വരെ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചതോടെ ചോദ്യത്തരവേള റദ്ദാക്കി.