Kerala
ആർ എസ് എസ് ചടങ്ങിൽ പങ്കെടുത്തു; പഞ്ചായത്ത് പ്രസിഡൻ്റിനെ തരംതാഴ്ത്തി സി പി എം
തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി പ്രമീളക്കെതിരെയാണ് പാർട്ടിതല നടപടി

കോഴിക്കോട് | ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കുകയും ഭാരതാംബക്ക് മുന്നില്‍ വിളക്ക് കൊളുത്തുകയും ചെയ്ത പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സി പി എം. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി പ്രമീളക്കെതിരെയാണ് പാര്‍ട്ടിതല നടപടിയെടുത്തത്.
ഏരിയാ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സുരേഷ് ഗോപി എം പിയുടെ സഹായത്താല്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന പരിപാടിയിലാണ് പ്രമീള പങ്കെടുത്തത്. തലക്കുളത്തൂര്‍ സേവാഭാരതിയുടെ നേതൃത്വത്തിലാണ് സെപ്തംബര്‍ മൂന്നിന് താക്കോല്‍ദാന പരിപാടി നടന്നത്. രാജ്യസഭാ എം പി. സി സദാനന്ദന്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
---- facebook comment plugin here -----