Kerala
പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രതിഷേധ യോഗത്തിനിടെ റിപ്പോര്‍ട്ടര്‍ വാര്‍ത്താസംഘത്തിന് നേരെ അക്രമം
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു

കോഴിക്കോട് | പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രതിഷേധ യോഗത്തിനിടെ റിപ്പോര്‍ട്ടര്‍ വാര്‍ത്താസംഘത്തിന് നേരെ അക്രമം അഴിച്ചുവിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു.
പോലീസിനെതിരെ സംഘടിച്ച പ്രവര്‍ത്തകരാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും തിരിഞ്ഞത്. ഇന്നലെ പേരാമ്പ്രയില്‍ പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പ്രതിഷേധത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്.
റിപ്പോര്‍ട്ടര്‍ വാര്‍ത്താസംഘത്തിന് നേരെയുണ്ടായ കയ്യേറ്റശ്രമത്തില്‍ വ്യപകമായ പ്രതിഷേധമുയര്‍ന്നു. മുഖം നഷ്ടപ്പെട്ട ഒരു കൂട്ടം നേതാക്കളാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെന്നും അവര്‍ എന്തും ചെയ്യുമെന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളതെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു.
ഇന്നലെയായിരുന്നു പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. ഷാഫി പറമ്പില്‍ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കം ഏഴോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഷാഫിയുടെ മൂക്കിനായിരുന്നു പരിക്കേറ്റത്. ഡി വൈ എസ് പി ഹരിപ്രസാദിനും പത്തോളം പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.