Connect with us

Kerala

വായനകള്‍ വിപണി കേന്ദ്രീകൃതമാവരുത്

മനുഷ്യന്റെ ശാരീരിക വളര്‍ച്ച നിലക്കുമ്പോഴും മാനസികവും ചിന്താപരവും വൈജ്ഞാനികവുമായ വളര്‍ച്ച തുടരേണ്ടതുണ്ട്

Published

|

Last Updated

മലപ്പുറം | വായനകള്‍ വിപണി കേന്ദ്രീകൃതമാവരുതെന്നും പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് പ്രധാനമാണെന്നും രിസാല വീക്കിലി എഡിറ്റര്‍ കെ ബി ബഷീര്‍. പതിനേഴാമത് പതിപ്പ് പ്രോഫ്‌സമ്മിറ്റില്‍ ബുക്‌സ് ബൈറ്റ്‌സ് ബനഫിറ്റ്‌സ് എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ ശാരീരിക വളര്‍ച്ച നിലക്കുമ്പോഴും മാനസികവും ചിന്താപരവും വൈജ്ഞാനികവുമായ വളര്‍ച്ച തുടരേണ്ടതുണ്ട്. വായനയിലൂടെയാണ് അത് സാധ്യമാവുക. വായന വ്യക്തിയെ മാത്രമല്ല മാറ്റി പണിയുന്നത് അതിലൂടെ സാമൂഹിക നവീകരണവും സംഭവിക്കുന്നുണ്ട്.

കേവലമായ അറിവല്ല ഉള്‍കാഴ്ചകളാണ് വായനയുടെ ഉത്പന്നം. സമൂഹത്തെ മനസ്സിലാക്കാനും നമ്മെ തന്നെ മെച്ചപ്പെടുത്താനും പുസ്തകങ്ങള്‍ സഹായിക്കുന്നുണ്ട്. വിദ്യാര്‍ഥി ജീവിതത്തിലെ സമയം ഏറെ വിലപ്പെട്ടതാണെന്നും സമയത്തെ കൃത്യമായി വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്ങനെ വായിക്കണമെന്നതും എന്ത് വായിക്കണമെന്നതും പ്രധാനമാണെന്നും സെഷനില്‍ സംസാരിച്ച സി കെ നജ്മുദ്ദീന്‍ പറഞ്ഞു.