Connect with us

National

യു പി യില്‍ പള്ളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും വെട്ടിക്കൊന്നു

ഇമാം ഇബ്റാഹീമിന്റെ ഭാര്യ ഇസ്രാന (32), മക്കളായ സോഫിയ (അഞ്ച്), സുമയ്യ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്

Published

|

Last Updated

ബഗ്പത് | ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും വെട്ടിക്കൊന്നു. ഇമാം ഇബ്റാഹീമിന്റെ ഭാര്യ ഇസ്രാന (32), മക്കളായ സോഫിയ (അഞ്ച്), സുമയ്യ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇര്‍സാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങള്‍ കട്ടിലിലുമാണ് കിടന്നിരുന്നത്. പ്രദേശത്തെ കുട്ടികള്‍ക്ക് ഇര്‍സാന ട്യൂഷനെടുക്കാറുണ്ടായിരുന്നു. ട്യൂഷന് എത്തിയ കുട്ടികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. ഇവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

മുസഫര്‍നഗര്‍ സ്വദേശിയായ ഇബ്രാഹീം മൂന്ന് വര്‍ഷമായി ഗംഗനൗലി ഗ്രാമത്തിലെ പള്ളിയില്‍ സേവനം ചെയ്തുവരികയായിരുന്നു. അഫ്ഗാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ഇന്ന് ദാറുല്‍ ഉലൂം ദയൂബന്ദ് സന്ദര്‍ശിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇമാം ദയൂബന്ദിലേക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്.