Kerala
അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; 18 കാരന്‍ കൊല്ലപ്പെട്ടു
ഒഡിഷ സ്വദേശി പിന്റു (18) ആണ് മരിച്ചത്. പ്രീതം എന്ന് വിളിക്കുന്ന ധരംബീര്‍ സിംഗ് (24) നെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു

തൃശൂര്‍ | കുന്നംകുളത്ത് മദ്യലഹരിയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു. രാത്രി പത്തരയോടെയുണ്ടായ സംഭവത്തില്‍ ഒഡിഷ സ്വദേശി പിന്റു (18) ആണ് മരിച്ചത്. പ്രീതം എന്ന് വിളിക്കുന്ന ധരംബീര്‍ സിംഗ് (24) നെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയില്‍ ധരംബീര്‍ സിംഗ് പിന്റുവിനെ ബിയര്‍ കുപ്പി പൊട്ടിച്ച് ശരീരമാസകലം കുത്തിയാണ് കൊലപ്പെടുത്തിയത്. ആറംഗ സംഘം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പ്രീതവും പ്രിന്റുവും മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന ഒരാള്‍ പ്രിന്റുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. ഉടന്‍ കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രീതത്തെ അറസ്റ്റ് ചെയ്തു.