Uae
ജബൽ ജൈസിൽ മലകയറ്റവുമായി റാസ് അൽ ഖൈമ കിരീടാവകാശി
ഞായറാഴ്ച രാവിലെ നടന്ന പർവതാരോഹണത്തിൽ വിവിധ പ്രായത്തിലുള്ള നിരവധി പേർ പങ്കാളികളായി.
റാസ് അൽ ഖൈമ | 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി റാസ് അൽ ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സഊദ് ബിൻ സഖർ അൽ ഖാസിമി ജബൽ ജൈസ് മലകയറ്റത്തിൽ പങ്കെടുത്തു. ഞായറാഴ്ച രാവിലെ നടന്ന പർവതാരോഹണത്തിൽ വിവിധ പ്രായത്തിലുള്ള നിരവധി പേർ പങ്കാളികളായി.
റാസ് അൽ ഖൈമ പബ്ലിക് സർവീസസ് വകുപ്പ് മേധാവി ശൈഖ് അഹ്്മദ് ബിൻ സഊദ് ബിൻ സഖർ അൽ ഖാസിമി, കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടർ ശൈഖ് റഹ്‌മ ബിൻ സഊദ് ബിൻ ഖാലിദ് അൽ ഖാസിമി, കിരീടാവകാശിയുടെ പ്രൈവറ്റ് സെക്രട്ടറി ശൈഖ് ഡോ. മുഹമ്മദ് ബിൻ സഊദ് ബിൻ ഖാലിദ് അൽ ഖാസിമി തുടങ്ങിയവരും നിരവധി ഉദ്യോഗസ്ഥരും മാർച്ചിൽ പങ്കെടുത്തു.
സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ പർവത കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ പരിപാടികളുടെ ഭാഗമായുമാണ് മാർച്ച് സംഘടിപ്പിച്ചത്. ഇമാറാത്തി ഐഡന്റിറ്റി ഏകീകരിക്കുന്നതിനും സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ആശയവിനിമയം വർധിപ്പിക്കുന്നതിനുമുള്ള കമ്മ്യൂണിറ്റി, സ്‌പോർട്‌സ് പ്രവർത്തനങ്ങളെ പിന്തുണക്കാനുള്ള ഇമാറാത്തിന്റെ അഭിലാഷങ്ങളെയാണ് മാർച്ച് പ്രതിഫലിപ്പിക്കുന്നതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.




