Connect with us

National

എസ്‌ഐആറിനെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം; സഭാ നടപടികള്‍ രണ്ട് തവണ തടസപ്പെട്ടു

ലോക്സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി |  ഏറെ വിവാദമായ എസ്ഐആറിനെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ സി വേണുഗോപാല്‍, അബ്ദുള്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു.പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ രണ്ടുതവണ നിര്‍ത്തിവച്ചു.

പ്രതിഷേധത്തിന്റെ പേരില്‍ പാര്‍ലമെന്റ് നാടകവേദി ആക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയില്‍ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ കടമ നിറവേറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന് യാത്രയയപ്പ് പോലും നല്‍കാന്‍ സാധിച്ചില്ലെന്നും അധ്യക്ഷന്‍ ഭരണ-പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും രാജ്യസഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.കോണ്‍ഗ്രസും പ്രതിപക്ഷവും മുന്‍ ഉപരാഷ്ട്രപതിയെ അപമാനിച്ചിട്ടുണ്ടെന്ന് ഭരണപക്ഷം തിരിച്ചടിച്ചു.

Latest