Kerala
മസാല ബോണ്ട് കേസ്; മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതില്‍ വിശദീകരണവുമായി ഇ ഡി
2672.6 കോടിരൂപയാണ് കിഫ്ബി മസാലബോണ്ട് വഴി സമാഹരിച്ചത്. ഇത് ഉപയോഗിച്ച് സ്ഥലം വാങ്ങിയത് ഫെമ ചട്ടലംഘനമാണെന്നും ഇഡി
കൊച്ചി | മസാല ബോണ്ടില്‍ നോട്ടീസ് കൈപ്പറ്റിയ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി തോമസ് ഐസകും നേരിട്ട് ഹാജരാകേണ്ടതില്ലെന്നും അഭിഷാകര്‍ മുഖേന വിശദീകരണം നല്‍കിയാല്‍ മതിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതില്‍ നടത്തിയ വിശദീകരണത്തിലാണ് ഇ ഡി ഇക്കാര്യം പറയുന്നത്
2672.6 കോടിരൂപയാണ് കിഫ്ബി മസാലബോണ്ട് വഴി സമാഹരിച്ചത്. ഇത് ഉപയോഗിച്ച് സ്ഥലം വാങ്ങിയത് ഫെമ ചട്ടലംഘനമാണെന്നും ഇഡി വിശദീകരിച്ചു. കിഫ്ബിയുടെ പേരിലാണ് ഭൂമി വാങ്ങിയിരുന്നത്. കഴിഞ്ഞ മാസം 12 നാണ് ഇഡി മുഖ്യമന്ത്രി അടക്കം നാല് പേര്‍ക്ക് നോട്ടീസ് അയച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ധനകാര്യമന്ത്രി തോമസ് ഐസക്, കിഫ്ബി, കെ.എം എബ്രഹാം എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.




