Connect with us

Kerala

മലയാളി വിദ്യാര്‍ഥിനിയെ രാജസ്ഥാനില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു

Published

|

Last Updated

കണ്ണൂര്‍ |  കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയെ രാജസ്ഥാനില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരക്കല്‍ കാവിന്മൂല മിടാവിലോട് പാര്‍വതി നിവാസില്‍ പൂജയെയാണ് (23) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു

 

28 ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. മാതാവ്: സിന്ധു (എഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അഞ്ചരക്കണ്ടി) പിതാവ്: വസന്തന്‍ (ഓട്ടോ ഡ്രൈവര്‍, കൊല്ലന്‍ചിറ).

 

---- facebook comment plugin here -----

Latest