Connect with us

Uae

ദുബൈ പാർക്കുകളിലെ ജോഗിംഗ് ട്രാക്കുകൾ പുലർച്ചെ അഞ്ച് മുതൽ

നാല് പ്രധാന പാർക്കുകൾക്ക് പുതിയ പേര്

Published

|

Last Updated

ദുബൈ|എമിറേറ്റിലെ പാർക്കുകളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി ദുബൈ നഗരസഭ. ഇതിന്റെ ഭാഗമായി നാല് പ്രശസ്ത പാർക്കുകൾക്ക് പുതിയ പേര് നൽകുകയും ജോഗിംഗ് ട്രാക്കുകൾ തുറക്കുന്ന സമയം നേരത്തെയാക്കുകയും ചെയ്തു. ഭൂമിശാസ്ത്രപരമായ കൃത്യതയും കമ്യൂണിറ്റി സ്വത്വവും പ്രതിഫലിപ്പിക്കുന്നതിനാണ് പുതിയ പേര് നൽകിയത്. അൽ ഖൂസ് പോണ്ട് പാർക്ക് ഇനി “ഗദീർ അൽ തായിർ പോണ്ട് പാർക്ക്’ എന്ന പേരിലും, അൽ ഖുസൈസ് പോണ്ട് പാർക്ക് അൽ തവാർ പോണ്ട് പാർക്ക് എന്ന പേരിലും അറിയപ്പെടും. ഊദ് അൽ മുത്തീന ഫസ്റ്റ് പാർക്ക് ഇനി അൽ മുത്തീന ഫോർത്ത് പാർക്ക് എന്ന പേരിലും അൽ ഖുസൈസ് തേർഡ് പാർക്ക് അൽ തവാർ ഫോർത്ത് 1 പാർക്ക് എന്ന പേരിലുമാണ് അറിയപ്പെടുന്നത്.

20 റെസിഡൻഷ്യൽ പാർക്കുകളിലെ ജോഗിംഗ് ട്രാക്കുകൾ പുലർച്ചെ അഞ്ച് മുതൽ തുറക്കും. പ്രകൃതിയുടെ മധ്യത്തിൽ താമസക്കാർക്ക് ഉന്മേഷദായകവും സജീവവുമായ തുടക്കം നൽകുന്നതിനാണ് ഈ നടപടി. ഈ പാർക്കുകൾക്ക് പുറമെ, 18 അയൽപക്ക പാർക്കുകളുടെ പുറത്ത് സജ്ജീകരിച്ചിട്ടുള്ള ജോഗിംഗ് ട്രാക്കുകളും താമസക്കാർക്ക് ഉപയോഗിക്കാം. ദുബൈയിലെ 220-ൽ അധികം പൊതു പാർക്കുകളിൽ 80 ശതമാനവും ദൃഢനിശ്ചയമുള്ള ആളുകൾക്ക് പൂർണമായി ഉപയോഗിക്കാൻ പ്രാപ്തമെന്നും നഗരസഭ വ്യക്തമാക്കി.

 

 

Latest