Connect with us

Kerala

മഴയും മണ്ണിടിച്ചിലും; ഹിമാചലില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഇടപെട്ട് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖുവിന് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം |  കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെട്ട വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖുവിന് കത്തയച്ചു. മലയാളികളായ 18 പേര്‍ ഉള്‍പ്പെടെ വിനോദസഞ്ചാരത്തിന് പോയ 25 പേരടങ്ങുന്ന സംഘമാണ് ഹിമാചലിലെ കല്‍പയില്‍ കുടുങ്ങിക്കിടക്കുന്നത് .ഇവരുടെ സുരക്ഷയും സുഗമമായ മടങ്ങിവരവും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യവും മുഖ്യമന്ത്രി അറിയിച്ചു. 18 മലയാളികളാണ് സംഘത്തിലുള്ളത്. സംഘത്തിലെ 5 പേര്‍ തമിഴ്നാട്ടുകാരും ബാക്കിയുള്ളവര്‍ ഉത്തരേന്ത്യക്കാരുമാണ്. മഴയും മണ്ണിടിച്ചിലും മൂലം പ്രദേശത്ത് കുടുങ്ങിയ യാത്രാ സംഘത്തിന് ആവശ്യത്തിന് ഭക്ഷണത്തിന്റെയും വെള്ളവും ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

ഡല്‍ഹിയില്‍ നിന്ന് ഓഗസ്റ്റ് 25-ന് യാത്ര തുടങ്ങിയ സംഘം സ്പിറ്റിയില്‍ നിന്ന് കല്‍പ്പയിലേക്ക് എത്തിയതിന് പിന്നാലെയാണ് കാലാവസ്ഥ പ്രതികൂലമായത്. കനത്ത മഴയിലും മണ്ണിടിച്ചിലിലും ഷിംലയിലേക്കുള്ള റോഡ് തകര്‍ന്നിരുന്നു. ഇതോടെ സംഘം മടങ്ങാനാവാതെ കുടുങ്ങുകയായിരുന്നു. കല്‍പ ഗ്രാമത്തിലെ ഹോട്ടലിലാണ് നിലവില്‍ സംഘമുള്ളതെന്നാണ് വിവരം.

 

Latest