Connect with us

From the print

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിലെ തീയതി മാറ്റാം;പുതിയ നയവുമായി റെയിൽവേ

അധിക ഫീസ് നൽകാതെ ഓൺലൈനായി പുനഃക്രമീകരിക്കാം

Published

|

Last Updated

ന്യൂഡൽഹി | റിസർവേഷൻ ടിക്കറ്റിലെ യാത്രാ തീയതി മാറ്റാനുള്ള സൗകര്യമൊരുക്കാൻ റെയിൽവേ.
മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ യാത്രാ തീയതി അധിക ഫീസ് നൽകാതെ ഓൺലൈനായി പുനഃക്രമീകരിക്കാൻ അടുത്ത വർഷം ജനുവരി മുതൽ സാധിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്നാൽ, പുനഃക്രമീകരിക്കുന്ന തീയതിയിൽ സീറ്റ് ലഭിക്കണമെന്ന് ഉറപ്പില്ല. പുതിയ ടിക്കറ്റിന് കൂടുതൽ ചെലവ് വന്നാൽ അത് നൽകേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.

തീയതി മാറ്റാൻ ആഗ്രഹിക്കുന്ന യാത്രക്കാർ നേരത്തേയെടുത്ത ടിക്കറ്റ് റദ്ദാക്കി പുതിയത് ബുക്ക് ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. യാത്രാ പദ്ധതികൾ അവസാന നിമിഷം മാറ്റേണ്ടിവരുന്നവർക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

നിലവിലെ നിയമം അനുസരിച്ച്, ട്രെയിൻ പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുമ്പ് വരെ റദ്ദാക്കുന്ന സ്ഥിരീകരിച്ച ടിക്കറ്റുകളിൽ നിന്ന് 25 ശതമാനം തുക പിടിക്കും. പുറപ്പെടുന്നതിന് 12 മുതൽ നാല് മണിക്കൂർ മുമ്പ് വരെയുള്ള റദ്ദാക്കലുകൾക്ക് ഇത് പിന്നെയും വർധിക്കും. റിസർവേഷൻ ചാർട്ട് തയ്യാറാക്കിക്കഴിഞ്ഞാൽ, റദ്ദാക്കലുകൾക്ക് സാധാരണയായി റീഫണ്ട് അനുവദിക്കില്ല.

Latest