Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ എന്ന നിലയില്‍ പങ്കെടുക്കുന്ന പരിപാടികളില്‍ തടയും: ബി ജെ പി

രാഹുലിനെ വിളിക്കണോ വേണ്ടയോ എന്നു സംഘാടകര്‍ തീരുമാനിക്കണം

Published

|

Last Updated

പാലക്കാട് | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ സമ്മതിക്കില്ലെന്ന് ബി ജെ പി. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ വന്നാല്‍ ശക്തമായ സമരം ഉണ്ടാകും. എം എല്‍ എ എന്ന നിലയില്‍ ക്ലബ്ബിന്റെയോ റെസിഡന്‍സ് അസോസിയേഷന്റെയോ പരിപാടികളില്‍ പങ്കെടുത്താലും തടയുമെന്ന് ബി ജെ പി നേതാവ് സി കൃഷ്ണകുമാര്‍ അറിയിച്ചു.

രാഹുലിനെ വിളിക്കണോ വേണ്ടയോ എന്നു സംഘാടകര്‍ തീരുമാനിക്കണം. രാഹുലിനെ പാലക്കാട് മണ്ഡലത്തില്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നീക്കം ആരംഭിച്ചിരുന്നു. മണ്ഡലത്തില്‍ സംഘടനകളുടെയോ അസോസിയേഷനുകളുടേയോ പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിച്ച് സജീവമാക്കാണ് ആലോചന.

രാഹുല്‍ മണ്ഡലത്തില്‍ സജീവമായില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ അപ്രസക്തനാകുമെന്ന നിലപാടിലാണ് ഷാഫി പറമ്പില്‍. അതിനാലാണ് ഷാഫിയുടെ നേതൃത്വത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്റെ വീട്ടില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നു പദ്ധതി തയ്യാറാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചര്‍ച്ച.

വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. എന്നാല്‍ രഹസ്യ യോഗം ചേര്‍ന്നിട്ടില്ലെന്നും പാര്‍ട്ടി നിലപാട് എടക്കുമെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം.