Pathanamthitta
രാഹുല്‍ വഞ്ചനയുടെ ആള്‍രൂപം എം എല്‍ എ സ്ഥാനം രാജിവെക്കണം: ഡി വൈ എഫ് ഐ
പാലക്കാട് മണ്ഡലത്തിലെ സ്ത്രീകള്‍ എം എല്‍ എ ഓഫീസില്‍ എങ്ങനെ വിശ്വസിച്ച് പോകുമെന്നും ഡിവൈഎഫ്‌ഐ

പത്തനംതിട്ട | രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ എംഎല്‍എ സ്ഥാനം രാജിവെച്ച് ജനാധിപത്യത്തിനേറ്റ കളങ്കം മാറ്റണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പീഡനത്തിന്റെയും വഞ്ചനയുടെയും ആള്‍രൂപമാണ് രാഹുല്‍ മാങ്കൂട്ടമെന്ന് പുറത്ത് വരുന്ന ലജ്ജിപ്പിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയാകുമ്പോള്‍ ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തിരിക്കുകയാണ് യുവ എംഎല്‍എ. ഗര്‍ഭസ്ഥശിശുവിനെ പോലും കൊല്ലാന്‍ പറയാന്‍ തക്കവണ്ണം മനഃസാക്ഷിയില്ലാത്ത ക്രൂരനാണ് രാഹുല്‍. യുവജനങ്ങളെ നയിക്കുന്നതിലല്ല വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി പ്രസിഡന്റ് ആകുന്നതിലും പെണ്‍കുട്ടികളെ ചതിക്കുന്നതിലുമാണ് രാഹുല്‍ കഴിവ് തെളിയിച്ചത്. പാലക്കാട് മണ്ഡലത്തിലെ സ്ത്രീകള്‍ എം എല്‍ എ ഓഫീസില്‍ എങ്ങനെ വിശ്വസിച്ച് പോകുമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ ചോദിച്ചു. രാഹുല്‍ എം എല്‍ എ സ്ഥാനം രാജിവെച്ച് ജനാധിപത്യത്തിനേറ്റ കളങ്കം മാറ്റണമെന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു