Connect with us

National

'വോട്ട് ചോരിയില്‍ മറുപടിയില്ല, അമിത് ഷാ മാനസിക സമ്മര്‍ദത്തില്‍'; രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

അദ്ദേഹത്തിന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങളോടൊന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘വോട്ട് ചോരി’യുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിച്ചിട്ടും മറുപടി പറയാന്‍ അമിത് ഷാ തയ്യാറായില്ല. പാര്‍ലിമെന്റില്‍ മോശം ഭാഷ ഉപയോഗിച്ചാണ് അമിത് ഷാ സംസാരിച്ചതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടന്ന വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം (എസ് ഐ ആര്‍) സംബന്ധിച്ചു നടന്ന ചര്‍ച്ചയെ കുറിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

‘അമിത് ഷാ മാനസികമായി സമ്മര്‍ദത്തിലാണ്. അതാണ് പാര്‍ലിമെന്റില്‍ കണ്ടത്. അദ്ദേഹത്തിന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങളോടൊന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്റെ വാര്‍ത്താ സമ്മേളനങ്ങളെക്കുറിച്ച് പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ നേരിട്ട് വെല്ലുവിളിച്ചിട്ടും ആഭ്യന്തര മന്ത്രി മറുപടി നല്‍കാത്തതിന്റെ യാഥാര്‍ഥ്യം നിങ്ങള്‍ക്കറിയാം.’- രാഹുല്‍ ഗാന്ധി പറഞ്ഞു.

ചര്‍ച്ചക്കിടെ അമിത് ഷായും രാഹുലും തമ്മില്‍ ലോക്സഭയില്‍ വാക്പോര് നടന്നിരുന്നു. ചര്‍ച്ചക്കിടെ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എം പിമാര്‍ ലോക്സഭാ സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.

 

Latest