Kerala
വടശ്ശേരിക്കര കോടമലയില്‍ സാലമന്‍ വധം; പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും
പിഴത്തുകയില്‍ ഒന്നരലക്ഷം രൂപ മരിച്ചയാളുടെ കുടുംബത്തിന് നല്‍കണം.
പത്തനംതിട്ട | വടശ്ശേരിക്കര കോടമലയില്‍ സാലമന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രകാശ് കുറ്റക്കാരനെന്ന് കോടതി. ഇയാളെ ജീവപര്യന്തം തടവിനും മൂന്നുലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പത്തനംതിട്ട അഡീഷണല്‍ ജില്ലാ ജഡ്ജി മിനിമോള്‍ ഫറൂഖ് ആണ് ഉത്തരവ് പ്രകടിപ്പിച്ചത്.
2017 ആഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം. ടാപ്പിംഗ് തൊഴിലാളിയായ പ്രകാശ്, റബര്‍ മരങ്ങള്‍ കൃത്യമായി വെട്ടുന്നില്ലെന്ന് ഉടമയോട് പരാതി പറഞ്ഞതിനാണ് നോട്ടക്കാരനായ സാലമനെ കൈയും കാലും തല്ലിയൊടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്.
കന്യാകുമാരി സ്വദേശിയാണ് മരിച്ച സാലമന്‍. കാട്ടാക്കട സ്വദേശിയാണ് പ്രതി പ്രകാശ്. പിഴത്തുകയില്‍ ഒന്നരലക്ഷം രൂപ മരിച്ചയാളുടെ കുടുംബത്തിന് നല്‍കണം. റാന്നി സി ഐ ആയിരുന്ന, ഇപ്പോഴത്തെ പത്തനംതിട്ട ഡി വൈ എസ് പി. എസ് ന്യൂമാന്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ച കേസിലാണ് ശിക്ഷ.



