Connect with us

National

ഡല്‍ഹി കലാപ കേസ്: ഉമര്‍ ഖാലിദിന് ജാമ്യം

ഡല്‍ഹി കോടതിയാണ് ഈമാസം 16 മുതല്‍ 29 വരെ ജാമ്യം അനുവദിച്ചത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ജാമ്യം.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ജെ എന്‍ യു മുന്‍ നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹി കോടതിയാണ് ഈമാസം 16 മുതല്‍ 29 വരെ ജാമ്യം അനുവദിച്ചത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ജാമ്യം അനുവദിച്ചത്.

ഉപാധികളോടെയാണ് ജാമ്യം. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുത്, സാക്ഷികളുമായി ബന്ധപ്പെടരുത്, കുടുംബാംഗങ്ങളോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അല്ലാതെ മറ്റാരെയും കാണരുത്, വീട്ടിലും വിവാഹ ചടങ്ങു നടക്കുന്നിടത്തും മാത്രമേ പോകാന്‍ പാടുള്ളൂ എന്നീ നിര്‍ദേശങ്ങള്‍ ജാമ്യ വ്യവസ്ഥയിലുണ്ട്. വീട്ടിലും വിവാഹ ചടങ്ങ് നടക്കുന്ന സ്ഥലത്തും മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്ന നിര്‍ദേശവും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സമീര്‍ ബാജ്‌പൈ പുറപ്പെടുവിച്ചു.

2020 സെപ്തംബറിലാണ് ഉമര്‍ ഖാലിദിനെ യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷത്തിലധികമായി ജയിലില്‍ കഴിഞ്ഞുവരികയാണ് ഉമര്‍ ഖാലിദ്. സ്ഥിരം ജാമ്യം അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പറയാന്‍ മാറ്റിയിരുന്നു.

 

Latest