Connect with us

Kerala

ഹൃദയാഘാതം; വോട്ട് ചെയ്ത് വീട്ടിലെത്തിയ യുവാവ് മരിച്ചു

മലപ്പുറം താനൂരിലാണ് സംഭവം. പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരിച്ചത്.

Published

|

Last Updated

മലപ്പുറം | വോട്ട് ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം താനൂരിലാണ് സംഭവം. പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരിച്ചത്.

താനാളൂര്‍ ഏഴാം വാര്‍ഡ് ഒ കെ പാറ മദ്‌റസയിലാണ് ഉച്ചക്ക് 12ഓടെ അലവി വോട്ട് രേഖപ്പെടുത്തിയത്. വീട്ടിലേക്ക് മടങ്ങിയെത്തിയതിനു ശേഷം ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എന്‍ അഹമ്മദ് കുട്ടി-ആമിന ദമ്പതിമാരുടെ മകനായ അലവി കാറ്ററിംഗ് സ്ഥാപന ഉടമയാണ്. ഭാര്യ: സുമയ്യ. മകന്‍: സിയാദ്. സഹോദരങ്ങള്‍: യൂസുഫ്, ഫാത്വിമ, പരേതനായ ഇസ്മാഈല്‍.

 

Latest