Connect with us

Kerala

"നേരിന്റെ അക്ഷര വെളിച്ചം": സിറാജ് ക്യാമ്പയിൻ പ്രഖ്യാപിച്ചു

സെപ്തംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ക്യാമ്പയിന്‍

Published

|

Last Updated

കോഴിക്കോട് | നാല് പതിറ്റാണ്ടിലേറെ മലയാളക്കരയില്‍ അക്ഷര വെളിച്ചം സമ്മാനിച്ച സിറാജിന്റെ പ്രചാരണ ക്യാമ്പയിന്‍ പ്രഖ്യാപനം പ്രൗഢമായി. ‘നേരിന്റെ അക്ഷര വെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ സെപ്തംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ക്യാമ്പയിന്‍. കേരള മുസ്്‌ലിം ജമാഅത്ത് സെന്‍ട്രല്‍ എക്സിക്യൂട്ടീവ് ക്യാമ്പില്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന സമിതിക്ക് രൂപം നല്‍കി.

റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്്‌ലിയാര്‍, സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, കെ കെ അഹ്്മദ് കുട്ടി മുസ്്‌ലിയാര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, എ പി അബ്ദുല്‍ ഹകീം അസ്്ഹരി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായിരിക്കും. സയ്യിദ് ഇബ്്‌റാഹീം ഖലീല്‍ അല്‍ ബുഖാരിയാണ് ചെയര്‍മാന്‍. എസ് ശറഫുദ്ദീന്‍ ജനറല്‍ കണ്‍വീനറും.

മറ്റു ഭാരവാഹികള്‍: സയ്യിദ് ത്വാഹാ സഖാഫി, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുര്‍റഹ്്മാന്‍ ഫൈസി മാരായമംഗലം, വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ കാസര്‍കോട് (വൈസ് ചെയര്‍.), മുഹമ്മദ് പറവൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, റഹ്്മത്തുല്ലാ സഖാഫി എളമരം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, സി എന്‍ ജഅ്ഫര്‍ (കണ്‍.), ജമാല്‍ കരുളായി, റശീദ് കെ മാണിയൂര്‍ (നോഡല്‍ ഓഫീ.), സി എം എ ചേരൂര്‍ (കാസര്‍കോട്), വി വി അബൂബക്കര്‍ സഖാഫി (കണ്ണൂര്‍), മുഹമ്മദ് സഖാഫി പുറ്റാട് (വയനാട്), ബശീര്‍ മുസ്്‌ലിയാര്‍ ചെറൂപ്പ (കോഴിക്കോട്), സുലൈമാന്‍ മുസ്്‌ലിയാര്‍ (മലപ്പുറം ഈസ്റ്റ്), അബ്ദുസ്സമദ് മുട്ടന്നൂര്‍ (മലപ്പുറം വെസ്റ്റ്), ഉമര്‍ മദനി (പാലക്കാട്), സി എ ഹൈദറൂസ് ഹാജി (എറണാകുളം), ഹുസൈന്‍ മുസ്്‌ലിയാര്‍ കായംകുളം (ആലപ്പുഴ), ശറഫുദ്ദീന്‍ പോത്തന്‍കോട് (തിരുവനന്തപുരം), മുസ്ത്വഫ സഖാഫി (തൃശൂര്‍), ത്വാഹാ മുസ്്‌ലിയാര്‍ തട്ടാമല (കൊല്ലം), സലാം പന്തല്ലൂര്‍ (നീലഗിരി) എന്നിവരാണ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാര്‍.
സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, ഹനീഫ് പാനൂര്‍, അബ്ദുല്‍ മജീദ് ഹാജി നീലഗിരി, സലീം അണ്ടോണ, ഊരകം അബ്ദുര്‍റഹ്്മാന്‍ സഖാഫി, വടശ്ശേരി ഹസന്‍ മുസ്്‌ലിയാര്‍, ശൗകത്തലി ഹാജി പാലക്കാട്, അലി ദാരിമി എറണാകുളം, നസീര്‍ ആലപ്പുഴ, എ സൈഫുദ്ദീന്‍ ഹാജി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി, മജീദ് കക്കാട്, മുസ്ത്വഫ കോഡൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഹംസ സഖാഫി കൊല്ലം, ബശീര്‍ പുളിക്കൂര്‍ (അംഗങ്ങള്‍).

എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്്‌റാഹീം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. എന്‍ അലി അബ്ദുല്ല പദ്ധതി വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സി പി സൈതലവി ചെങ്ങര പ്രസംഗിച്ചു. വിപുലമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് 14 ജില്ലകളിലും തമിഴ്നാട് ജില്ലയിലെ നീലഗിരിയിലും ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്നിന് സിറാജ് ഡേ ആചരിക്കും. ആറ് ആകര്‍ഷക പദ്ധതികളിലൂടെയാണ് പുതിയ വരിക്കാരെ ചേര്‍ക്കുന്നത്.

 

Latest