Connect with us

Kerala

ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് മുബാറക്കിന് പ്രൗഢമായ തുടക്കം

സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം പതാക ഉയര്‍ത്തി

Published

|

Last Updated

മഞ്ചേശ്വരം |മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പ്പിയും, സമസ്ത കേന്ദ്ര മുശാവറ അംഗവും, നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ ഒമ്പതാമത്‌ ഉറൂസ് മുബാറക്കിന് തുടക്കമായി.

മഞ്ചേശ്വരം മള്ഹറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം പതാക ഉയര്‍ത്തി.  മഖാം സിയാറത്തിന് സയ്യിദ് അഷ്റഫ് അസ്സഖാഫ് തങ്ങള്‍ ആദൂർ നേതൃത്വം നല്‍കി. തുടർന്ന് നടന്ന ഉദ്ഘാടന സെഷനിൽ സയ്യിദ് ഹാമിദ് ഇമ്പച്ചിക്കോയ അല്‍ ബുഖാരി കൊയിലാണ്ടി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം അദ്ധ്യക്ഷനായി. കർണാടക സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മാണി ഉദ്ഘാടനം ചെയ്തു. കെ.പി ഹുസൈൻ സഅദി കെ.സി റോഡ് പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, മുഹമ്മദ് സ്വാലിഹ് സഅ്ദി തളിപ്പറമ്പ് നെത്രത്വം നല്‍കി. ഹംസക്കോയ ബാഖവി അല്‍ കാമിലി കടലുണ്ടി പ്രഭാഷണം നടത്തി.

സയ്യിദ് അലവി ജാലാലൂദ്ദീൻ അൽ ഹാദി ഉജിര, സയ്യിദ് മുസ്തഫ സിദ്ദീഖി മംബുറം, മുഹമ്മദ് സഖാഫി പാത്തൂർ, ഹസൻ സഅദി അൽ അഫ്ളലി, ഉമറുൽ ഫാറുഖ് മദനി മച്ചാംപാടി, അബ്ദുൽ ഹമീദ് സഖാഫി ബാകിമാർ, മുഹമ്മദ് ശരിഫ് ബാഖവി കാട്ടിപളള, അബുബക്കർ സിദ്ദീഖ് സഅദി തൗടുഗൊളി, മുഹമ്മദ് സഖാഫി തൊകെ, സുബൈർ സഖാഫി വട്ടൊളി, കുഞ്ഞാലി സഖാഫി കൊട്ടൂർ, അബുബക്കർ സിദ്ദീഖ് മൊണ്ടുഗൊളി, അബ്ദുറഹീം സഖാഫി പാണമംഗളൂർ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രൽ, അബ്ദുറഹ്മാൻ ഹാജി പൊസൊട്ട്, സ്വാലിഹ് ഹാജി മുക്കൂട്, മഹ്മൂദ് ഹാജി ഹോസംഗടി, പളളികുഞ്ഞി ഹാജി ഹോസംഗടി, അബുബക്കർ ഹാജി ബെളളായി തുടങ്ങിയവർ സംബന്ധിച്ചു. പളളംഗൊട് അബ്ദുൽ ഖാദിർ മദനി സ്വാഗതവും ഹസൻ കുഞ്ഞി മള്ഹർ നന്ദിയും പറഞ്ഞു.

വെളളിയാഴ്ച  4:30ന് നടക്കുന്ന ഹദായ സംഘമത്തിന്ന് സയ്യിദ് ഇബ്രഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി കല്ലകട്ട നെത്രത്വം നല്‍കും. മഗ്രിബ് നമസ്കാരാനന്തരം നടക്കുന്ന ജല്‍സത്തു നസീഹ പരിപാടിയില്‍ സയ്യിദ് ശിഹാബുദ്ദീൻ തങ്ങള്‍ മദക്ക പ്രാരംഭ പ്രാർത്ഥന നടത്തും. സയ്യിദ് പി.എസ് ആറ്റക്കോയ ബാഹസൻ പഞ്ചിക്കൽ തങ്ങളുടെ അധ്യക്ഷതയിൽ ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് ഉദ്ഘാടനം ചെയ്യും. ഹാഫിസ് മസ്ഹൂദ് സഖാഫി ഗൂഡല്ലൂര്‍ പ്രഭാഷണം നടത്തും.  ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന ജനസത്തു തിദ്കാര്‍ സംഗമത്തിൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ കരുവന്തിരുത്തി പ്രാരംഭ പ്രാർത്ഥന നടത്തും. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. നൗഫൽ സഖാഫി കളസ പ്രഭാഷണം നടത്തും. സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മടക്കര സമാപന പ്രാർത്ഥന നടത്തും. സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിര, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ജമലുല്ലൈലി കാജൂര്‍, സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളംകോട് അബ്ദുൽ ഖാദിർ മദനി തുടങ്ങിയവർ സംബന്ധിക്കും. ഞായറാഴ്ച രാവിലെ പത്തുമണിക്ക് മൗലിദ് മജിലിസ് നടക്കും. തുടർന്ന് അന്നദാനത്തോടുകൂടെ ഉറൂസ് മുബാറക്ക് സമാപിക്കും.

Latest