Connect with us

Kerala

പി എസ് സുപാല്‍ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി

സംസ്ഥാന എക്സിക്യൂട്ടീവില്‍ കാനം രാജേന്ദ്രനാണ് പി എസ് സുപാലിന്റെ പേര് നിര്‍ദേശിച്ചത്.

Published

|

Last Updated

കൊല്ലം | സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി എസ് സുപാലിനെ തിരഞ്ഞെടുത്തു. ജില്ലാ പ്രതിനിധി യോഗം ഏകകണ്ഠമായാണ് തീരുമാനം അംഗീകരിച്ചത്. സംസ്ഥാന എക്സിക്യൂട്ടീവില്‍ കാനം രാജേന്ദ്രനാണ് പി എസ് സുപാലിന്റെ പേര് നിര്‍ദേശിച്ചത്. പ്രകാശ് ബാബുവും പിന്താങ്ങിയതോടെ തീരുമാനം ജില്ലാ കൗണ്‍സില്‍ അംഗീകരിച്ചു.

പ്രതിനിധി സമ്മേളനത്തില്‍ സുപാലിന്റെ പേര് മുന്നോട്ട് വെച്ചപ്പോഴും എതിര്‍പ്പുണ്ടായില്ല. ആര്‍ രാജേന്ദ്രനെ സെക്രട്ടറിയാക്കാനായിരുന്നു കാനം പക്ഷം നേരത്തെ നീക്കം നടത്തിയത്. എന്നാല്‍ ജി ലാലുവിനെ ഉയര്‍ത്തി ഇതിനെ പ്രതിരോധിക്കാനായിരുന്നു ഇസ്മായില്‍-പ്രകാശ് ബാബു പക്ഷം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മത്സരം പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്ന് തിരിച്ചറിവാണ് സമവായത്തിന് കാരണം

Latest