Connect with us

National

വിലക്കയറ്റത്തില്‍ പ്രതിഷേധം; കൃഷിമന്ത്രിയുടെ വീടിനുമുന്നില്‍ ഉള്ളി വിറ്റ് ഒഡീഷ കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം

ഒഡീഷ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ ഒഡീഷ ഛാത്ര കോണ്‍ഗ്രസാണ് കൃഷിമന്ത്രി രണേന്ദ്ര പ്രതാപ് സ്വയിന്റെ വീടിന് മുന്നില്‍ ഉള്ളി വിറ്റത്.

Published

|

Last Updated

ഭുവനേശ്വര്‍| ഉള്ളി വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രിയുടെ വീടിന് മുമ്പില്‍ ഉള്ളി വിറ്റ് ഒഡീഷ കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം. ഒഡീഷ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ ഒഡീഷ ഛാത്ര കോണ്‍ഗ്രസാണ് കൃഷിമന്ത്രി രണേന്ദ്ര പ്രതാപ് സ്വയിന്റെ വീടിന് മുന്നില്‍ ഉള്ളി വിറ്റത്. പ്രതിഷേധക്കാര്‍ ഒഡീഷ സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്, സംസ്ഥാന കൃഷി മന്ത്രി സ്വയിന്‍ എന്നിവരുടെ കോലം കത്തിക്കുകയും ചെയ്തു.

സംസ്ഥാനത്തെ ഉള്ളി വില കുറക്കാന്‍ വേണ്ടി സര്‍ക്കാര്‍ എന്ത് ചെയ്തു. ഉള്ളിയുടെ വില കുറക്കാനും കര്‍ഷകരെ ഉള്ളി കൃഷിയിലേക്ക് നയിക്കാനുമായി സര്‍ക്കാര്‍ പദ്ധതി തുടങ്ങിയിരുന്നു. ഇതിന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ശീതീകരണ സംഭരണി സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നു. 15 കോടി രൂപ ചെലവില്‍ രൂപീകരിച്ച ഒനിയന്‍ മിഷന്റെ സ്ഥിതി എന്താണെന്ന് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വിദ്യാര്‍ഥി വിഭാഗം അധ്യക്ഷന്‍ യാസിര്‍ നവാസ് പറഞ്ഞു.

ഒരു ക്വിന്റല്‍ ഉള്ളിക്ക് 20 രൂപ വെച്ചാണ് വിറ്റതെന്നും വിലക്കയറ്റത്തില്‍ കൃഷിമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയണം. വിലക്കയറ്റത്തിന് ഉത്തരവാദികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളാണെന്നും യാസിര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

Latest