Kerala
പ്രവാചക എക്‌സ്‌പോ 'എക്‌സ്‌ക്ലാര്‍വിനോ'ക്ക് നോളജ് സിറ്റിയിൽ തുടക്കമായി
പ്രാചീന മക്ക, മദീന, മസ്ജിദുന്നബവി, ഹുജ്‌റതു ശരീഫ് തുടങ്ങി വിവിധ പ്രവാചക ചരിത്ര ഭൂമികയുടെ മിനിയേചറുകള്‍, ഹിജ്‌റയുടെ റൂട്ട്മാപ്, സൗര്‍ ഗുഹ തുടങ്ങി വിവിധങ്ങളായ ആവിഷ്‌കാരങ്ങളാണ് എക്‌സ്‌പോയിലുള്ളത്

കോഴിക്കോട് | മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രവാചക എക്‌സ്‌പോ ‘എക്‌സ്‌ക്ലാര്‍വിനോ’ക്ക് തുടക്കമായി. മൗലിദുല്‍ അക്ബറിനോടനുബന്ധിച്ച് ആരംഭിച്ച എക്‌സ്‌പോ നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. പ്രാചീന മക്ക, മദീന, മസ്ജിദുന്നബവി, ഹുജ്‌റതു ശരീഫ് തുടങ്ങി വിവിധ പ്രവാചക ചരിത്ര ഭൂമികയുടെ മിനിയേചറുകള്‍, ഹിജ്‌റയുടെ റൂട്ട്മാപ്, സൗര്‍ ഗുഹ തുടങ്ങി വിവിധങ്ങളായ ആവിഷ്‌കാരങ്ങളാണ് എക്‌സ്‌പോയിലുള്ളത്.
തിരുനബി(സ്വ)യുടെ ഇഷ്ടവിഭങ്ങള്‍ പാകം ചെയ്ത് തയ്യാറാക്കുകയും അവ രുചിക്കാനും പരിചയപ്പെടാനും എക്‌സ്പോയില്‍ അവസരമുണ്ട്. പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ ആദ്യ കാല വീടിൻ്റെ കൃത്യമായ പുനര്‍നിര്‍മാണവും എക്‌സ്‌പോയിലെ ആകര്‍ഷണമാണ്. കാലാനുസൃതമായ അവതരണ രീതികള്‍ ഉള്‍പ്പെടുത്തി പ്രവാചകൻ്റെ പലായനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഡോക്യുമെൻ്ററിയും പ്രവാചക കാലത്തെ മദീനയുടെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്ന തീയേറ്ററും പ്രത്യേകം എക്‌സ്‌പോയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
അതോടൊപ്പം സ്ഥാപനത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഒരുക്കിയ ‘ഖൈമതു റുഫൈദ’ എന്ന പ്രവാചക കാലത്തെ മെഡിക്കല്‍ ടെൻ്റ് ഇസ്ലാമിക ലോകത്തിലെ വൈദ്യശാസ്ത്ര പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാണ്.
അതോടൊപ്പം സ്ഥാപനത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഒരുക്കിയ ‘ഖൈമതു റുഫൈദ’ എന്ന പ്രവാചക കാലത്തെ മെഡിക്കല്‍ ടെൻ്റ് ഇസ്ലാമിക ലോകത്തിലെ വൈദ്യശാസ്ത്ര പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാണ്.
പ്രവാചക കാലത്തെയും ജീവിതത്തെയും അനുവാചകര്‍ക്ക് അനുഭവം പോലെ ആവിഷ്‌കരിച്ച എക്‌സ്‌പോ വരും ദിവസങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
---- facebook comment plugin here -----