Ongoing News
നബിദിനാഘോഷം: തലസ്ഥാന നഗരിയിൽ ഉജ്ജ്വല മീലാദ് സന്ദേശ റാലി
"ലോകത്തിനാകെ കാരുണ്യമായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ മാനവരാശിയുടെ വഴികാട്ടി"

തിരുവനന്തപുരം | പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ 1500ാമത് ജന്മദിനത്തിൽ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ തലസ്ഥാന നഗരിയിൽ നടത്തിയ മീലാദ് സന്ദേശ റാലി ഉജ്ജ്വലം. പാളയത്ത് നിന്ന് ജംഇയ്യത്തുല്‍ ഉലമ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച റാലി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലി കിഴക്കേകോട്ടയില്‍ സമാപിച്ചു.
സമാപന സംഗമത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് സഖാഫി ബീമാപള്ളി മീലാദ് സന്ദേശ പ്രഭാഷണം നടത്തി. ലോകത്തിനാകെ കാരുണ്യമായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ മാനവരാശിയുടെ വഴികാട്ടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് സിയാദ് കളിയിക്കാവിള, ജാബിര്‍ ഫാളിലി നടയറ, സനൂജ് വഴിമുക്ക്, ഷാഹുല്‍ ഹമീദ് സഖാഫി, അബ്ദുല്ല ഫാളിലി വര്‍ക്കല, റിയാസ് ജൗഹരി, സാബിര്‍ സൈനി സംബന്ധിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതവും എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീദ് ബീമാപള്ളി നന്ദിയും പറഞ്ഞു.
അഡ്വ. മുനീര്‍ കണിയാപുരം, ശറഫുദീന്‍ പോത്തന്‍കോട്, മിഖ്ദാദ് ഹാജി ബീമാപള്ളി, മുഹമ്മദ് റാഫി ആലംകോട്, ഹാശിം ഹാജി പാങ്ങോട്, നിസാമുദീന്‍ പെരുമാതുറ, സെയ്യിദ് മുഹമ്മദ് ജൗഹരി, സുലൈമാന്‍ സഖാഫി വിഴിഞ്ഞം, ഷിബിന്‍ വള്ളക്കടവ്, മുഹമ്മദ് റാഫി വാളിക്കോട്, അനീസ് സഖാഫി, നസീര്‍ കുമാരപുരം, സാബിര്‍ സൈനി, അന്‍ഷാദ് ജൗഹരി, മുഹമ്മദ് മുഈന്‍, ജുനൈദ് ജൗഹരി റാലിക്ക് നേതൃത്വം നല്‍കി.