From the print
സപ്ലൈകോയില്‍ മൂന്നിനങ്ങള്‍ക്ക് വില കുറയും
വെളിച്ചെണ്ണക്കും തുവരപ്പരിപ്പിനും ചെറുപയറിനും ഇന്നു മുതല്‍ വില കുറയും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണക്ക് 30 രൂപയുമാണ് കുറച്ചത്.

തിരുവനന്തപുരം | സപ്ലൈകോയില്‍ വെളിച്ചെണ്ണക്കും തുവരപ്പരിപ്പിനും ചെറുപയറിനും ഇന്നു മുതല്‍ വില കുറയും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണക്ക് 30 രൂപയുമാണ് കുറച്ചത്.
319 രൂപയാണ് സബ്സിഡി വെളിച്ചെണ്ണയുടെ പുതുക്കിയ വില. സബ്സിഡിയിതര വെളിച്ചെണ്ണക്ക് 359 രൂപ നല്‍കിയാല്‍ മതിയാകും.
കേര വെളിച്ചെണ്ണയുടെ വില 429 രൂപയില്‍നിന്ന് 419 ആക്കി. സബ്സിഡിയുള്ള തുവരപ്പരിപ്പിനും ചെറുപയറിനും കിലോക്ക് അഞ്ച് രൂപ വീതമാണ് കുറച്ചത്. യഥാക്രമം 88, 85 രൂപയാണ് പുതുക്കിയ വില. അടുത്ത മാസം മുതല്‍ എട്ട് കിലോ ശബരി അരിക്കു പുറമെ, 20 കിലോഗ്രാം വീതം അധിക അരി ലഭിക്കും. 25 രൂപ നിരക്കിലാണ് ഈ അരി നല്‍കുക.
വില കുറച്ച് വേണ്ടത് പുഴുക്കലരിയാണോ പച്ചരിയാണോയെന്ന് കാര്‍ഡ് ഉടമകള്‍ക്ക് തിരഞ്ഞെടുക്കാം. മുഴുവന്‍ കാര്‍ഡുകാര്‍ക്കും ആനുകൂല്യം ലഭ്യമാകും.