Uae
പ്രസിഡന്റ് റഷ്യയിൽ; പുടിനുമായി കൂടിക്കാഴ്ച നടത്തി
സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ഊർജം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയായി.

അബൂദബി| യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തി. വ്‌നുക്കോവോ വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണ ചടങ്ങിന് ശേഷം ക്രംലിനിൽ റഷ്യൻ പ്രസിഡന്റ്വ്ളാദിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്
സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ഊർജം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയായി. റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ യു എ ഇ നടത്തിയ ശ്രമങ്ങളെ പുടിൻ പ്രശംസിച്ചു. വിവിധ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യു എ ഇ പ്രസിഡന്റിന്റെ റഷ്യൻ സന്ദർശനം.
---- facebook comment plugin here -----