Kerala
ഗസയുടെ പേരുകള്‍; ചിത്രകലാ എക്സിബിഷന്‍ ആരംഭിച്ചു
ഗാസയിലെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും സമര്‍പ്പിക്കുന്ന പോട്രെയിറ്റ്, പെയിന്റിങ്ങ് പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ കവി സുധ്യാംശു ഉദ്ഘാടനം ചെയ്തു

ഗാസയുടെ പേരുകള്‍ ചിത്രകലാ എക്സിബിഷന്‍ എന്‍ എസ് മാധവന്‍ സന്ദര്‍ശിച്ചപ്പോള്‍
കോഴിക്കോട് | സാംസ്‌കാരിക സംഘടനകളുടെ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 21 ന് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന ‘ഗാസയുടെ പേരുകള്‍’ എന്ന പരിപാടിയുടെ ഭാഗമായുള്ള ചിത്രകലാ എക്സിബിഷന്‍ ആരംഭിച്ചു.
ഗാസയിലെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും സമര്‍പ്പിക്കുന്ന പോട്രെയിറ്റ്, പെയിന്റിങ്ങ് പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ കവി സുധ്യാംശു ഉദ്ഘാടനം ചെയ്തു. സുനില്‍ അശോകപുരം അധ്യക്ഷത വഹിച്ചു. എന്‍ എസ് മാധവന്‍, വി പി ഷൗക്കത്തലി, ആര്‍ മോഹനന്‍, ഷുഹൈബ്, ഇ വി ഹസീന തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെ സുധീഷ് സ്വാഗതം പറഞ്ഞു. ഇന്ത്യയിലും വിദേശത്തും പ്രശസ്തരായ സി ഭാഗ്യനാഥ്, ഷിബു നടേശന്‍, ഷക്കീര്‍ ഹുസൈന്‍, കെ എം മധുസൂദനന്‍, അഭിമന്യു ഗോവിന്ദ്, കെ രഘുനാഥന്‍, സുനില്‍ അശോകപുരം, എസ് എന്‍ സുജിത്ത്, ടെന്‍സിന്‍ ജോസഫ്, സബിത കടന്നപ്പള്ളി, നജീന നീലാംബരന്‍, ടോം വട്ടക്കുഴി, പി എസ് ജലജ, കെ സുധീഷ് തുടങ്ങി നൂറോളം ചിത്രകാരന്മാരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.