Kerala
തനിക്ക് പി ആര്‍ ഏജന്‍സിയില്ല: മുഖ്യമന്ത്രി പിണറായി
മന്ത്രിസഭായോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിന് എത്തിയത്.

തിരുവനന്തപുരം | ദ ഹിന്ദു പത്രത്തിലെ അഭിമുഖവും തുടര്‍ന്നുവന്ന പി ആര്‍ ഏജന്‍സി സാന്നിധ്യവും വിവാദമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ു മാധ്യമങ്ങളെ കാണുന്നു. മന്ത്രിസഭായോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിന് എത്തിയത്.
വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്:
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇത്തവണ ഉണ്ടായി. കേരളത്തിന്റെ തനതായ സാംസ്‌കാരിക അടയാളമായാണ് തൃശൂര്‍ പൂരത്തെ നാം കാണുന്നത്. മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന സാംസ്‌കാരിക ഉത്സവമായാണ് രണ്ടു പതിറ്റാണ്ടായി പൂരം കൊണ്ടാടുന്നത്. രണ്ടു പ്രശ്‌നങ്ങള്‍ ഇത്തവണയുണ്ടായി. എക്‌സിബിഷന്‍ തറവാടക പ്രശ്‌നം ഇടപെട്ട് പരിഹരിച്ചു. ദേവസ്വങ്ങളെല്ലാം സര്‍ക്കാര്‍ ഇടപെടലിനെ പ്രകീര്‍ത്തിച്ചു. തുടര്‍ച്ചയായി ആനകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇടപെട്ട് നല്ല രീതിയില്‍ പരിഹരിച്ചു. പൂരം കുറ്റമറ്റ രീതിയില്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത്തവണത്തെ പ്രത്യേകത ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെഘട്ടമായിരുന്നു എന്നതാണ്. യഥാര്‍ഥത്തില്‍ പൂരത്തിന്റെ അവസാന ഘട്ടത്തിലാണ് അവിടെചില വിഷയങ്ങള്‍ ഉണ്ടായത്. അതുമായി ബന്ധപ്പെട്ട് പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായി എന്നത് ഗൗരവമായി സര്‍ക്കാര്‍ കണ്ടു. അതാണ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം എന്നു തീരുമാനിച്ചത്. എ ഡി ജി പിയെ ചുമതലപ്പെടുത്തി. സംസ്ഥാനപോലീസ് മേധാവി അന്വേഷണ റിപ്പോര്‍ട്ട് സപ്തംബര്‍ 24 നു ലഭിച്ചു. ഈ റിപ്പോര്‍ട്ട് സമഗ്രമായി കരുതുനാവില്ല.
പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തമാകുന്ന ഒരു കാര്യം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതായി കരുതുന്നു. അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ കാണുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യം മുന്‍ നിര്‍ത്തി ആസൂത്രിതമായി ചില കാര്യങ്ങള്‍ ബോധപൂര്‍വം ഉന്നയിച്ചു പ്രശ്‌നമുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അവിടെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിച്ച് ഭാവിയില്‍ പൂരം ഭംഗിയായി നടത്താനുള്ള സംവിധാനം ഒരുക്കുക എന്നത് അനിവാര്യമാണ്.
സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്ന ഒരു കുല്‍സിത ശ്രമവും അംഗീകരിക്കാനാവില്ല. പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം തരത്തിലുള്ള കുറ്റകൃത്യം നടന്നിട്ടുണ്ട് എന്നതു പരിശോധിക്കുക, ഭാവിയില്‍ ഭംഗിയായി പൂരം നടത്തുന്നതിനുള്ള ഉറപ്പുണ്ടാക്കുക എന്നതാണ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്തത.
ഇതുമായി ബന്ധപ്പെട്ടു മൂന്നു തീരുമാനങ്ങള്‍ എടുത്തു.
കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കാന്‍ എ ഡി ജി പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
പൂരവുമായി ബന്ധപ്പെട്ട ചുമതല നല്‍കിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരില്‍ ആരുടെയെങ്കിലും ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കണ്ടെത്താന്‍ എ ഡി ജി പി മനോജ് അബ്രഹാമിനെ ചുമതലപ്പെടുത്തി.
ക്രമസമാധാന ചുമതലയുള്ള എഡി ജി പിയുടെ ഭാഗത്ത് വീഴ്ചയുണ്ടായായി പോലീസ് മേധാവി റിപ്പോര്‍ട്ടി ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.
സംസ്ഥാനത്ത് ഇത്തവണ ചില പ്രത്യേക രീതിയിലുള്ള ഇടപെടല്‍ ഉണ്ടായതിനാല്‍ കര്‍ശന നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്.
വയനാട് ദുരന്തത്തില്‍ സംസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടായത്. ഇക്കാര്യത്തില്‍ ഫലപ്രദമായ സഹായം കേന്ദ്രസര്‍ക്കാറില്‍ നിന്ന് ലഭ്യമാവും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അത്തരമൊരു സഹായം നല്‍കിയില്ല. ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം കൂടാതെ 291.2 കോടിയാണ് അപേക്ഷിച്ചത്. കേന്ദ്ര വിഹിതം ആദ്യ വിഹിതം കിട്ടി.രണ്ടാം ഘട്ടം അഡ്വാന്‍സായി അനുവദിച്ചു. ഇത് സാധാരണ നടപടി ക്രമമാണ്. ഇതു ദുരന്തത്തിന്റെ ഭാഗമായ പ്രത്യേക സഹായമല്ല. സംസ്ഥാനത്തിന് സഹായം നല്‍കാമെന്ന വാഗ്ദാനം ചെയ്‌തെങ്കിലും പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ല.
അര്‍ഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആറുകുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട എട്ടു കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നല്‍കാനും തീരുമാനിച്ചു.
പുനരധിവാസത്തിന് മേപ്പാടി നെടുമ്പാല എസ്റ്റേറ്റ്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റ് എന്നിവിടങ്ങളില്‍ മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് മന്ത്രിസഭ തീരുമാനം. ഇവിടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമ പ്രശ്‌നങ്ങള്‍ വിദഗ്‌ധോപദേശം തേടിയിരുന്നു. ദുരന്ത നിവാരണം നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാനാണ് അനുമതി നല്‍കുന്നത്.
ഗുണഭോക്താക്കളുടെ കരടുപട്ടിക കലക്ടര്‍ പുറപ്പെടുവിക്കും. വയനാട് ദുരന്തത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനും നഷ്ടപ്പെട്ടു. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന് ഏഴുലക്ഷം രൂപയും നല്‍കും.
ഇസ്‌റാഈല്‍ സൃഷ്ടിക്കുന്ന മനുഷ്യക്കുരുതി യുദ്ധ ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ സംഘര്‍ഷ ഭൂമിയില്‍ ജീവിക്കുന്ന പ്രവാസികള്‍ നോര്‍ക്കാ റൂട്ട്‌സ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
എ ഡി ജി പി റിപ്പോര്‍ട്ട് ഡി ജി പി സര്‍ക്കാറിനു നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു. അക്കാര്യങ്ങളില്‍ വ്യക്തമായ പരിശോധനയിലൂടെ മാത്രമേ ഉറപ്പുവരുത്താന്‍ കഴിയൂ. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു മാസത്തെ സമയമാണ് നല്‍കിയത്. ആ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അതുമായി ബന്ധപ്പെട്ട തീരുമാനം വരും.
ഒരു ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമ്പോള്‍ വ്യക്തമായ റിപ്പോര്‍ട്ട് വേണം. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ തീരുമാനം എടുക്കും എന്നതാണ് ആദ്യമേ പറഞ്ഞത്. ആരോപണം വന്നതിന്റെ പേരില്‍ മാത്രം നടപടി എടുക്കാന്‍ കഴിയില്ല.
എ ഡി ജി പി ആര്‍ എസ് എസ് നേതാക്കളെ സന്ദര്‍ശിച്ച സംഭവത്തില്‍ നേരത്തെ വ്യക്തമാക്കിയതാണ്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി എടുക്കും എന്ന നിലപാടില്‍ നില്‍ക്കുകയാണ്. മാധ്യമങ്ങള്‍ അഭിപ്രായം പറയുക. എന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ആര്‍ എസ് എസ് നേതാക്കളെ സന്ദര്‍ശിച്ചത് ശരിയോ തെറ്റോ എന്നെല്ലാം പറയേണ്ടത് റിപ്പോര്‍ട്ടിനു ശേഷം. മാധ്യമങ്ങളുടെ താല്‍പര്യ പ്രകാരം ഞാന്‍ നിലപാട് എടുക്കണമെന്നു നിര്‍ബന്ധിക്കുന്നത് ഔചിത്യമല്ല.
ഹിന്ദുവിന് അഭിമുഖം വേണം എന്ന് തന്നോട് ആവശ്യപ്പെടുന്നത് പരിചയമുള്ള ചെറുപ്പക്കാരനാണ്. സമയം നല്‍കി. ഒറ്റപ്പാലത്തുകാരിയായ ലേഖികയും യുവാവും വന്നു. ചോദ്യങ്ങള്‍ക്കു താന്‍ മറുപടി പറഞ്ഞു. ഒരു ചോദ്യം അന്‍വറുമായി ബന്ധപ്പെട്ടതായിരുന്നു. അതു നേരത്തെ പറഞ്ഞു വീണ്ടും പറയുന്നില്ല എന്നു പറഞ്ഞു. ഇന്റര്‍വ്യൂ വന്നപ്പോള്‍ ഞാന്‍ പറയാത്ത ഭാഗമുണ്ടായിരുന്നു. എന്റെ നിലപാട് നിങ്ങള്‍ക്കറിയാം. ഏതെങ്കിലും ജില്ലയേയോ പ്രദേശത്തേയോ കുറ്റപ്പെടുത്തുന്ന രീതി എനിക്കില്ല. ഇക്കാര്യത്തില്‍ അവരുടെ വിശദീകരണവും വന്നു. ഞാനോ സര്‍ക്കാറോ ഒരു പി ആര്‍ ഏജന്‍സിയേയും ചുമതലപ്പെടുത്തിയിട്ടില്ല. അതിനായി ഒരു പൈസയും ചെലവാക്കിയിട്ടില്ല. ദേവകുമാറിന്റെ മകന്‍ പറഞ്ഞപ്പോള്‍ ഇന്റര്‍വ്യൂ നല്‍കാം എന്നു സമ്മതിച്ചതാണ്.
ഹിന്ദു മാന്യമായ നിലയില്‍ തന്നെ ഖേദം രേഖപ്പെടുത്തി. ഞാന്‍ പറയുന്നത് എഴുതുകമാത്രല്ല. റിക്കോര്‍ഡ് ചെയ്യുന്നുണ്ടല്ലോ. അന്‍വറിന്റെ കാര്യം മാത്രമാണ് ഞാന്‍ പറയാതിരുന്നത്. ഏതെങ്കിലും കാര്യങ്ങള്‍ ചെറുപ്പക്കാരന്റെ ഭാഗത്തുനിന്നു വാങ്ങിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. അഭിമുഖം നടക്കുമ്പോള്‍ ഒരാള്‍ കൂടി വന്നു. റിപ്പോര്‍ട്ടറുടെ കൂടെ ഉള്ള ആള്‍ എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ ഇക്കാര്യങ്ങള്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. സര്‍ക്കാര്‍ ഒരു ഏജന്‍സിയേയും ചുമതലപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങള്‍ തമ്മിലുള്ള പോരിന് എന്നെ ഇരയാക്കരുത്. ഹിന്ദു മാന്യമായ നിലപാട് സ്വീകരിച്ചു കേരള മാധ്യങ്ങളാണെങ്കില്‍ അങ്ങിനെ സ്വീകരിക്കില്ല.
ഹിന്ദു മാന്യമായ നിലപാട് എടുത്തല്ലോ. എനിക്ക് എത്രമാത്രം ഡാമേജ് ഉണ്ടാക്കാം എന്നാണല്ലോ നിങ്ങള്‍ നോക്കുന്നത്. അതുകൊണ്ട് ഡാമേജ് ഉണ്ടാക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല എന്റേത്. ഒരു മാധ്യമപ്രവര്‍ത്തയുടെ ഭാഗമായി ഒന്നോ രണ്ടോ ആള്‍ക്കാര്‍ വരുന്നത് അസ്വാഭാവികമായ കാര്യമല്ല.
എനിക്കറിയാവുന്ന കാര്യ ഹിന്ദുവിന് അഭിമുഖം നല്‍കാമോ എന്ന് ദേവകുമാറിന്റെ മകന്‍ ചോദിച്ചു എന്ന കാര്യമാണ് എനിക്കറിയാവുന്ന കാര്യം . ഞങ്ങള്‍ ഒരു പി ആര്‍ ഏജന്‍സിയേയും ചുമതലപ്പെടുത്തിയിട്ടില്ല. ദേവകുമാറിന്റെ മകന്‍ ബന്ധപ്പെട്ടപ്പോള്‍ സമ്മതിച്ചു എന്നത് ശരിയാണ്.
ഞാന്‍ പറയാത്ത കാര്യങ്ങളാണ് വന്നതെന്ന് നിങ്ങള്‍ അംഗീകരിച്ചതില്‍ നന്ദി.
അന്‍വര്‍ എന്നു പറയുന്നത് തുടങ്ങുമ്പോള്‍ തന്നെ മനസ്സിലായല്ലോ. എനിക്കു നേരത്തെ തന്നെ മനസ്സിലായി. അദ്ദേഹം എം എല്‍ എ എന്ന നിലയില്‍ ഉന്നയിച്ച ആരോപണം സ്വീകരിച്ചു. പിന്നെ എവിടെ എത്തി. സി പി എം പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തുപോയി. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതി സി പി എമ്മും എല്‍ ഡി എഫുമാണ്. ഇതില്‍ ഏറ്റവും വിദ്വേഷമുള്ള വര്‍ഗീയ ശക്തികള്‍ ഞങ്ങള്‍ക്കെതിരെ കരുക്കള്‍ നീക്കുന്നു. ഞങ്ങളുടെ കൂടെ ജനം അണിനിരക്കുന്നതില്‍ അവര്‍ക്ക് സഹിക്കാനാവില്ല. അതിനുവേണ്ട് പല തരത്തിലുള്ള തെറ്റായ പ്രചാരണം നടത്താറുണ്ട്. ഇതു രണ്ടു വര്‍ഗീയതയും ചെയ്യാറുണ്ട്. ഇതില്‍ ചിലര്‍ നടത്തുന്ന ശ്രമത്തിന്റെ കൂടെ അന്‍വറും ചേര്‍ന്നു. ഞങ്ങള്‍ക്ക് ആശ്ചര്യമില്ല. സ്വാഭാവികമായ പരി
ണാമമാണ്. അന്‍വന്‍ ലക്ഷ്യം വ്യക്തമാക്കി കഴിഞ്ഞു. ഇടതുപക്ഷത്തിന്റെ നായകന്‍ എന്ന നിലക്കാണ് എനിക്കെതിരായ ആക്രമണം. അന്‍വറിന്റെ ശീലത്തില്‍ പെട്ട കാര്യങ്ങള്‍ പറയുന്നു. ഞങ്ങളുടെ ഓഫീസില്‍ പെട്ട ആള്‍ക്കാരൊന്നും ബിസിനസ് ഒത്തു തീര്‍പ്പിനൊന്നും നടക്കുന്നവരല്ല. നല്ല മാര്‍ഗമല്ലാത്ത വഴി അന്‍വര്‍ സ്വീകരിക്കുന്നു. അധിക്ഷേപങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു. എന്റെ ഓഫീസില്‍ സംശയത്തിന്റെ നിഴലിലുള്ള ആരുമില്ല.
ഹിന്ദുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മനസ്സില്‍ വച്ചാല്‍ മതി. കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കണം.
മലപ്പുറം ജില്ലയിലാണ് ഏറ്റവുംകൂടുതല്‍ കേസുകള്‍ എന്നു പറയുന്നത് വസ്തുതാ പരമായി ശരിയല്ല. കണക്കുകള്‍ പരിശോധിച്ചാല്‍ കേസുകള്‍ കൂടുതലുള്ള ജില്ലകള്‍ കണ്ടെത്താനാവും.